Loader

നുര പത്തിരി (Nura Pathiri)

By : | 0 Comments | On : November 24, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


നുര പത്തിരി

തയ്യാറാക്കിയത്:-ഫാത്തിമ ഫാത്തി

ഇതൊരു മലബാര്‍ വിഭവമാണ്. അരി അരച്ചെടുത്ത കൂട്ട് ബീറ്റ് ചെയ്തു വരുന്ന പത കൊണ്ട് ചുട്ടെടുക്കുന്ന പത്തിരിയാണ് നുര പത്തിരി. കയ്മ അരി ഉപയോഗിച്ചാല്‍ കൂടുതല്‍ സ്വാദ് ഉണ്ടാവും.

ആവശ്യമുള്ള സാധനങ്ങള്‍:
പച്ചരി/ ബിരിയാണി – അരി 2 കപ്പ്
ചോറ്-
അര കപ്പ്
മുട്ട – മൂന്ന്
ഉപ്പ് – ആവിശ്യത്തിന്
വെള്ളം – അരി അരചെടുക്കാന്‍ ആവിശ്യമായത്

തയ്യാറാക്കുന്ന വിധം:
രണ്ട് കപ്പ് പച്ചരി അല്ലെങ്കില്‍ ബിരിയാണി അരി 5-6 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
കഴുകി വൃത്തി ആക്കി ഉപ്പും കുറച്ചു വെള്ളവും അര കപ്പ് ചോറും കൂട്ടി അധികം ലൂസ് ആകാതെ അരച്ചെടുക്കുക.
ഈ കൂട്ട് ഒരു ബൗളിലേക്ക് ഒഴിച്ച് അതിലേക്ക് മൂന്ന് മുട്ട ഉടച്ചിട്ട് എഗ്ഗ് ബീറ്റര്‍ കൊണ്ട് നന്നായി അടിചെടുക്കുക.
അടിക്കുന്നതിന് അനുസരിച്ച് പത വരും .ഇത് മെല്ലെ (പത മാത്രം) കോരി എടുത്ത് ചൂടായ തവയില്‍ ചുറ്റിച്ച് ഒഴിച്ച് കൊടുക്കുക. കൂട്ട് തീരുന്നത് വരെ എഗ്ഗ് ബീറ്റര്‍ കൊണ്ട് അടിച്ച പത കോരിയെടുത്ത് ചുട്ടെടുക്കാം.
നുര പത്തിരി റെഡി ആയി . ചൂടുള്ള ചിക്കന്‍ കറിയോടൊപ്പം കഴിക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.