Loader

ഉടുപ്പി വെള്ളരിക്ക സാംബാര്‍ (Uduppi Cucumber Sambar)

By : | 0 Comments | On : December 20, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ഉടുപ്പി വെള്ളരിക്ക സാംബാര്‍:-

തയ്യാറാക്കിയത്:- ബിന്ദു പരുത്തിപ്ര

വിഷു പ്രമാനിച് ഒരു സ്പെഷ്യല്‍ സാംബാര്‍ ആയാലോ

ആവശ്യമുള്ള സാധനങ്ങള്‍—

വെള്ളരിക്ക (പകുതി)
മസാലക്ക്——–ഉലുവ 1/2 സ്പൂണ്‍,മല്ലി 4സ്പൂണ്‍,കടലപരിപ്പ്‌ ,ഉഴുന്നുപരിപ്പ്,അരി–1 സ്പൂണ്‍
ചുവന്നമുളക്–6 എണ്ണം,തേങ്ങ ചിരവിയത് 2 സ്പൂണ്‍.
പുളി–ഒരുനെല്ലിക്ക വലുപ്പത്തില്‍.
തക്കാളി –2
കടുക്,മുളക്,കറിവേപ്പില,താളിക്കുന്നതിനു
കായം പൊടി.
ആദ്യം പാനില്‍ എണ്ണ ചൂടാക്കി ഉലുവമൂപ്പിക്കുക.മല്ലി,മുളക്,ഉഴുന്ന്പരിപ്പ്,കടലപരിപ്പ്‌,അരി നന്നായി മൂപ്പിക്കുക.തേങ്ങ ചേര്‍ത്തിളക്കി തീ ഓഫാകി ചൂട് ആറിയതിനു ശേഷം വെള്ളം ചേര്‍ത്ത് മിനുസമായി അരച്ചെടുക്കുക.
പാത്രത്തില്‍ വെള്ളം വെച്ച് തിളച്ച ശേഷം മീഡിയം വലിപ്പത്തില്‍ വെള്ളരിക്ക നുറുക്കി മഞ്ഞള്‍പൊടി ചേര്‍ത്ത് വേവിക്കുക.പകുതി വേവാവുമ്പോള്‍ പുളി പിഴിഞ്ഞ് ,തക്കാളിയും അരച്ച മസാലയും ഉപ്പും ഒരുനുള്ള് ശര്‍ക്കരയും (optional)ചേര്‍ത്ത് 15 മിനിറ്റ് തിളപ്പിക്കുക.കായപ്പൊടി ചേര്‍ത്ത് ഇളക്കി കടുക് വറുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.