Loader

നാടൻ വെജിറ്റെറിയൻ ഊണു (Traditional Veg Meals)

By : | 2 Comments | On : December 6, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


നാടന്‍ വെജിറ്റെറിയന്‍ ഊണു:-

ഇന്നത്തെ ലഞ്ച് ആണെ ഫോട്ടൊയില്‍ ഉള്ളത്, ചൂടുകാലമാകുമ്പോള്‍ പരമാവധി നോണ്‍ വെജ് ഭക്ഷണം കുറക്കുന്നതാണു ആരോഗ്യത്തിനും, വയറിനും ഗുണകരം, വെജ് ഐറ്റംസ് ആകുമ്പോള്‍ ദഹിക്കാനും എളുപ്പമാണു, ശരീര ഊഷ്മാവ് മിതമായി സൂക്ഷിക്കാനും സഹായിക്കും.
അപ്പൊ ഇന്നത്തെ വിഭവങ്ങള്‍ ആയിരുന്നു, സാമ്പാര്‍, അച്ചിങ്ങാപയര്‍ മെഴുക്കുപുരട്ടി, ക്യാബേജ് -സവാള തോരന്‍, പച്ചമോരു,പപ്പടം, മേമ്പൊടിയായി കണ്ണിമാങ്ങാ അച്ചാറും.

ഇന്ന് ഞാന്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്യുന്നെ ക്യാബേജ്-സവാള തോരന്‍ റെസിപ്പി ആണെട്ടൊ…
മിക്കവാറും ഹോസ്റ്റലില്‍ താമസിച്ചിട്ട് ഉള്ള എല്ലാവര്‍ക്കും തന്നെ ഒട്ടും പിടിത്തമല്ലാത്തെ ഒരു കറിയാവും ക്യാബേജ് തോരന്‍, കണ്ടം തുണ്ടം വെട്ടി കണ്ടിച്ച്,കുറെ ഉപ്പും മഞളും മുളകും ഇട്ട് വേവിച്ച് മുന്‍പില്‍ കൊണ്ട് വക്കും ,സംഗതി ആ അടപ്പ് തുറക്കുമ്പോഴെ ക്യാബേജിന്റെ ഒരു ബോറന്‍ സ്മെല്‍ കൊണ്ട് അവിടുന്ന് എഴുന്നെറ്റ് ഓടാന്‍ തോന്നും. എന്നൊക്കെ അല്ലെ,ഹോസ്റ്റല്‍ ജീവിതത്തിലെ ക്യാബേജ് തോരനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നെ, എന്നാല്‍ അതെല്ലാം മറന്നേക്ക് ,എന്നിട്ട് ഞാന്‍ ഈ പറയുന്നെ പോലെ അങ്ങൊട്ട് ഒന്ന് ഉണ്ടാക്കി നോക്കിക്കെ, അടിപൊളി രുചിയാന്നെ, തീര്‍ച്ചയായും എല്ലാര്‍ക്കും ഇഷ്ടപ്പെടും. അപ്പൊ നമ്മുക്ക് തുടങ്ങാം.

ക്യാബേജ് – 1 ചെറുത്
സവാള -1 മീഡിയം വലുപ്പം
പച്ചമുളക് -2
മഞള്‍പൊടി -1/4 റ്റീസ്പൂണ്‍
മുളക്പൊടി -1/2 റ്റീസ്പൂണ്‍
തേങ്ങ -1/2 ടീകപ്പ്
ഉഴുന്ന് പരിപ്പ് -1/2 ടീസ്പൂണ്‍
കടുക്,ഉപ്പ്,എണ്ണ -പാകത്തിനു
കറിവേപ്പില -1/2 തണ്ട്
വറ്റല്‍ മുളക് -1
ചെറിയുള്ളി -3

ക്യാബേജ് ,സവാള ഇവ തീരെ പൊടിയായി ( കൊത്തി അരിഞ് ) എടുക്കുക.1 പച്ചമുളക് വട്ടത്തില്‍ അരിഞ്ഞ് എടുക്കുക.

തേങ്ങ +ചെറിയുള്ളി+ 1 പച്ചമുളക്+2 നുള്ള് മഞള്‍പൊടി ഇവ ചെറുതായി ചതച്ച് വക്കുക.

പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക്,കറിവേപ്പില,ഉഴുന്ന്, വറ്റല്‍മുളക് ഇവ ചേര്‍ത്ത് മൂപ്പിക്കുക.

ശേഷം ചെറുതായി അരിഞ്ഞ സവാള,ക്യാബേജ് ,പച്ചമുളക് ഇവ ചേര്‍ത്ത് വഴറ്റുക.

നന്നായി വഴന്റ് ക്യാബേജിന്റെ പച്ചമണം മാറി കഴിഞ്ഞ ശേഷം മാത്രം പാകത്തിനു ഉപ്പ്,മഞള്‍പൊടി,മുളക്പൊടി ഇവ ചേര്‍ത്ത് ഇളക്കി വഴറ്റുക.1 നുള്ള് കുരുമുളക് പൊടി കൂടെ ചേര്‍ക്കാം.അത് ഒരു പ്രെത്യേക രുചിയും മണവും തരും.

ശേഷം ചതച്ച് വച്ചിരിക്കുന്ന തേങ്ങാകൂട്ട് കൂടെ ചേര്‍ത്ത് നന്നായി ഇളക്കി ,മൂടി വച്ച് വേവിച്ച് ഇളക്കി തോര്‍ത്തി എടുക്കുക.
അപ്പൊ ക്യാബേജ് തോരന്‍ തയ്യാര്‍.

ഇനി ക്യാബേജ് വിരോധികളും ഇങ്ങനെ ഒന്ന് തോരന്‍ ഉണ്ടാക്കി നോക്കിക്കെ തീര്‍ച്ചയായും ഇഷ്ടപ്പെടും… OK.

By:- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Rajani Nair on March 17, 2016

      Gud..

        Reply
    2. posted by Govinda Sivasankar Pillai on March 17, 2016

      Nothing else I ask from
      Life

        Reply

    Leave a Reply

    Your email address will not be published.