Loader

തവ ചിക്കൻ കട്ലറ്റ് (Tawa Chicken Cutlet)

By : | 8 Comments | On : October 25, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


തവ ചിക്കന്‍ കട്ലറ്റ്:-

തയ്യാറാക്കിയത്:- സോണിയ അലി

ബോണ്‍ലെസ്സ് ചിക്കന്‍ വേവിച്ചത് -1/4 കിലോഗ്രാം
ഉരുളന്കിഴങ്ങു പുഴുങ്ങി പൊടിച്ചത് – 1 വലുത്
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
ഇറച്ചി മസാല / കബാബ് മസാല – 1 ടീസ്പൂണ്‍
മല്ലിയില ,പുതീനയില അരിഞ്ഞത് അല്പം
ചെറുനാരങ്ങ നീര് ,ഉപ്പ് -ആവശ്യത്തിന്
കോഴിമുട്ട – ആവശ്യമെങ്കില്‍ 1
സ്ക്യുവേര്‍ -ചിക്കന്‍ കൂട്ട് പൊതിഞ്ഞു ചുട്ടെടുക്കാന്‍
ഓയില്‍ ,ഒലിവ് ഓയില്‍ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചിക്കന്‍ ഉപ്പും,കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചു വെള്ളം വാര്ത് വെച്ചതിനു ശേഷം മിക്സി ജാറിലിട്ടു ഒന്ന് പൊടിച്ചെടുക്കുക. ഒരു ബൌളിലേക്ക് മാറ്റിവെക്കുക.

ഉരുളന്കിഴങ്ങു പുഴുങ്ങി പൊടിച്ചതും ചേര്‍ത്ത് മിക്സ്‌ ചെയ്യാം ,
പൊടികളെല്ലാം ചേര്‍ത്ത് കുഴക്കുക. ശേഷം മല്ലിയില ,പുതീന ചേര്‍ക്കുക.
കോഴിമുട്ട ഉടച്ചു ചേര്‍ത്തത് ഇതിലേക്ക് ഒഴിച്ച് നല്ലപോലെ കൈ കൊണ്ട് മയപ്പെടുത്തി സ്ക്യുവേര്‍ എടുത്തു ചിക്കന്‍ കൂട്ടെടുത്തു അതില്‍ പൊതിഞ്ഞു വെക്കാം .ഓരോന്നും ഇതുപോലെ തന്നെ ഉണ്ടാക്കി വെക്കാം .
ഇതിനു മുകളില്‍ ചെറുനാരങ്ങ നീര് കുറേശ്ശെ ഒഴിക്കാം .
ഒരു പാന്‍ ചൂടാകുമ്പോള്‍ തീ കുറച്ചു അല്പം ഓയില്‍ തടവി സ്ക്യുവേര്‍ വെച്ച് കൊടുക്കാം . ഇടയ്ക്കിടെ തിരിച്ചും മറിച്ചുമിട്ടു വേവിച്ചെടുക്കാം. (ഓയില്‍ ആവശ്യമെങ്കില്‍ അല്പം ഒഴിച്ച് കൊടുക്കാം. )

സ്നാക്ക്സ് ആയോ ,സ്റ്റാര്‍ടെര്‍ ആയോ ഉപയോഗിക്കാവുന്ന ഈസി ആയ ഡിഷ്‌ ആണിത്.(സ്ക്യുവേരില്‍ ചിക്കന്‍ കൂട്ടിനൊപ്പം ഇഷ്ട്ടമുള്ള വെജ്റ്റബ്ല്‍ സും വെച്ച് കൊടുക്കാം.)

റ്റൊമാറ്റൊ കെറ്റ്ച് അപ്പ്‌ കൂട്ടി കഴിക്കാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (8)

    1. posted by Abitha Shahir Parayil on February 16, 2016

      Nice

        Reply
    2. posted by Vahid NT on February 15, 2016

      Ishtappetu

        Reply
    3. posted by Seenath Muhammed on February 15, 2016

      ??

        Reply
    4. posted by Ajitha Anish on February 15, 2016

      Nice

        Reply
    5. posted by Sareena Sachu on February 15, 2016

      Nice…

        Reply
    6. posted by Shaniba Binth Bichava on February 15, 2016

      ???

        Reply
    7. posted by Møhåměđ Şåhãł on February 15, 2016

      ????

        Reply
    8. posted by Sindhu Pradeep on February 15, 2016

      kidukkan. ishtappettu. thank you

        Reply

    Leave a Reply

    Your email address will not be published.