ഷാര്‍ജ ഷേക്ക് (Sharjah Shake)
2015-09-11- Cuisine: കേരളം
- Course: ഏതു നേരവും
- Skill Level: എളുപ്പം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Yield: 2 ഗ്ലാസ്
- Servings: അതെ
Average Member Rating
(3.7 / 5)
13 People rated this recipe
Related Recipes:
സാധാരണ ഷാര്‍ജ ഷേക്കില്‍ നിന്നും വ്യത്യസ്തമായി ഒരു സ്പെഷ്യല്‍ ഷാര്‍ജ ഷേക്ക്.
Ingredients
- പഴം - 4 എണ്ണം
(റോബസ്റ്റ ആണെങ്കില്‍ നല്ലത് ) - പാല് - 4 ടീ കപ്പ്
- പഞ്ചസാര - 5 ടേബിള്‍ സ്പൂണ്‍
- ചോക്ലേറ്റ് പൗഡര്‍ - 1 ടേബിള്‍ സ്പൂണ്‍
(ബൂസ്റ്റ് / ബോണ്‍വിറ്റ / ചോക്ലേറ്റ് ഹോര്‍ലിക്സ് / മറ്റുള്ളവ ) - അണ്ടിപരിപ്പും ബദാമും ചെറുതായി അരിഞ്ഞത് - 3 ടീസ്പൂണ്‍
- വാനില ഐസ്ക്രീം - 2 സ്കൂപ്പ്
- ചെറി - 5 എണ്ണം
- മിക്സഡ് ഫ്രൂട്ട് ജാം - 1 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)
സാധാരണ പാല് തിളപ്പിക്കാതെ ആണ് ഷേക്കിന് ഉപയോഗിക്കുന്നത്. എന്നിരുന്നാലും ഞാന്‍ പാല് തിളപ്പിച്ച് ആണ് ഇത് തയ്യാറാക്കിയത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ എടുക്കാം.
Method
Step 1
പാല് തിളപ്പിച്ച ശേഷം ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ച് അല്പം കട്ടിയാക്കി എടുക്കുക.
Step 2
മിക്സിയില്‍ പഴം തോല് കളഞ്ഞ് അരിഞ്ഞിടുക. കൂടെ പഞ്ചസാരയും പിന്നെ കുറച്ച് പാലും ചേര്‍ത്ത് നന്നായി അടിക്കുക. ശേഷം ബാക്കി പാലും കൂടെ ചേര്‍ത്ത് നന്നായി അടിക്കുക. ഇഷ്ടമുള്ളവര്‍ക്ക് അല്പം ജാം കൂടെ ചേര്‍ക്കാവുന്നതാണ്.
Step 3
ഇനി നീളമുള്ള ഒരു ഗ്ലാസ് എടുത്ത് , അതില്‍ ആദ്യം കുറച്ച് കുറച്ച് നട്ട്സ് , ചോക്ലേറ്റ് പൗഡര്‍ എന്നിവ ഇടുക. ശേഷം അതിനു മുകളിലേക് അടിച്ചു വച്ചിരിക്കുന്ന ഷേക്ക് ഗ്ലാസിന്റെ മുക്കാല്‍ ഭാഗം ഒഴിക്കുക. അതിനു മുകളില്‍ ഐസ്ക്രീം സെറ്റ് ചെയ്യാം. ഇനി ബാക്കിയുള്ള നട്ട്സും ചോക്ലേറ്റ് പൗഡറും മുകളില്‍ ചേര്‍ക്കാം. എല്ലാത്തിനും മുകളില്‍ ചെറി വച്ച് അലങ്കരിക്കാം! സ്പെഷ്യല്‍ ഷാര്‍ജ ഷേക്ക് തയ്യാര്‍ !