Loader

റോബസ്റ്റ പഴം പായസം(Robesta Banana Gheer)

2016-05-03
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (2.3 / 5)

2.3 5 3
Rate this recipe

fork fork fork fork fork

3 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

പഴം മേടിച്ചിട്ട് ആരും കഴിക്കുന്നില്ലെ,എന്നാൽ ഇതുപൊലെ ഒരു പായസം ഉണ്ടാക്കി കൊടുത്ത് നോക്കു,പഴം വിരോധികളായ കുഞുങ്ങൾ പോലും സന്തോഷത്തൊടെ കഴിക്കും.പ്രതീക്ഷിച്ച് ഇരിക്കാതെ ഗസ്റ്റ് വന്നാലും വളരെ പെട്ടെന്ന് ഈ പായസം ഉണ്ടാക്കി കൊടുക്കാവുന്നതാണു

Ingredients

  • റോബസ്റ്റ പഴം - 3 (കുറച്ച് പഴുത്ത പഴമാണു നല്ലത്)
  • പാൽ -1/2 ലിറ്റർ
  • പഞ്ചസാര -പാകത്തിനു
  • നെയ്യ് -6 റ്റീസ്പൂൺ
  • ഏലക്കാപൊടി -1/4 റ്റീസ്പൂൺ
  • കശുവണ്ടിപരിപ്പ്,കിസ്മിസ്സ് - കുറച്ച്
  • ഉപ്പ് -1 നുള്ള്

Method

Step 1

പഴം തൊലി കളഞ്ഞ് കൈ കൊണ്ട് ഉടച്ച് വക്കുക.ചെറിയ കഷണങ്ങൾ അവിടെ ഇവിടെയായി ഉണ്ടാകുന്ന രീതിയിൽ ഉടക്കണം,അപ്പൊൾ പായസത്തിൽ അത് കടിക്കാൻ കിട്ടും

Step 2

പാനിൽ പകുതി നെയ്യ് ഒഴിച്ച് ചൂടാക്കി ഉടച്ച പഴം ഇട്ട് നന്നായി വരട്ടി എടുക്കുക.

Step 3

പായസം ഉണ്ടാക്കാനുള്ള പാത്രം അടുപ്പത് വച്ച് പാൽ ഒഴിച്ച് ചൂടാക്കുക.ഇളക്കി കൊടുത്ത് കൊണ്ട് ഇരിക്കണം.

Step 4

പാൽ ചൂടായി കഴിയുമ്പോൾ പഞ്ചസാര ചേർത് ഇളക്കുക.പഞ്ചസാര അലിഞ്ഞ് കഴിഞ്ഞ് വരട്ടി വച്ച പഴം ചേർത്ത് ഇളക്കുക.തുടരെ ഇളക്കി കൊണ്ടിരിക്കണം.മിൽക്ക് മേഡ്, താല്പര്യമുള്ളവർക്ക് കുറച്ച് ചേർക്കാം.

Step 5

പായസം പാകത്തിനു കുറുകി കഴിഞ്ഞ് ഏലക്കാപൊടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.1 നുള്ള് ഉപ്പ് കൂടി ചേർക്കാം.ഇത് പായസതിന്റെ സ്വാദ് ക്രമീകരിക്കും.

Step 6

ബാക്കിയുള്ള നെയ്യിൽ കശുവണ്ടിപരിപ്പ്, കിസ്മിസ്സ് ഇവ മൂപ്പിച്ച് ആ നെയ്യൊടു കൂടി തന്നെ പായസതിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.ഇത് ചൂടൊടെയൊ, ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഫ്രോസൻ ഡെസർട്ട് ആയിട്ടൊ കഴിക്കാം.2 രീതിയിലും രുചികരമാണു.

Leave a Reply

Your email address will not be published.