Loader

വറുത്തരച്ച ഉരുളകിഴങ്ങ് കറി( Potato In Coconut Fried Gravy)

2015-12-31
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

സാധാരണ ചിലരൊക്കെ മീനും ,ഇറച്ചിയുമൊക്കെ കൂട്ടാൻ പറ്റാത്തെ സമയത്ത് ,നോൺ വെജിന്റെ ഒരു ഫീൽ കിട്ടാൻ ഉണ്ടാക്കുന്ന കറിയാണിത്.അതല്ലാതെയും ഉണ്ടാക്കാറുണ്ട് കേട്ടൊ…ചോറിനും, ചപ്പാത്തിക്കും ,അപ്പത്തിനും,ഇടിയപ്പത്തിനും ,ദോശ എന്നിവക്ക് എല്ലാം നല്ലൊരു കോമ്പിനെഷൻ ആണു ഈ കറി. മിക്കവരും വീട്ടിൽ ഉണ്ടാക്കുന്നത് ആയിരിക്കും. അറിയാത്തവർക്ക് പ്രയോജനമാകട്ടെ…അപ്പൊ തുടങ്ങാം.

Ingredients

  • ഉരുളകിഴങ്ങ് -3 ( മീഡിയം വലുപ്പം)
  • സവാള -1
  • പച്ചമുളക് -2(നെടുകെ കീറിയത്)
  • ഇഞ്ചി അരിഞത് -3/4റ്റീസ്പൂൺ
  • വെള്ളുതുള്ളി അരിഞത് -3/4 റ്റീസ്പൂൺ
  • തേങ്ങ -1.5റ്റീകപ്പ്
  • വറ്റൽ മുളക് -2
  • ചെറിയുള്ളി -5
  • കറിവേപ്പില -2 തണ്ട്
  • മഞൾപൊടി -1/4 റ്റീസ്പൂൺ
  • മുളക്പൊടി -1 റ്റീസ്പൂൺ
  • മല്ലിപൊടി -1 റ്റീസ്പൂൺ
  • ഗരം മസാല / മീറ്റ് മസാല -1/4- 1/2 റ്റീസ്പൂൺ
  • ഉപ്പ്, എണ്ണ,കടുക് -പാകത്തിനു

Method

Step 1

ഉരുളകിഴങ്ങ് ചെറിയ ചതുര കഷണങ്ങളായി മുറിക്കുക.സവാള നീളതിലൊ, ചതുരതിലൊ മുറിച്ച് വക്കുക.പച്ചമുളക് നീളതിൽ കീറി വക്കുക.

Step 2

തേങ്ങ + വറ്റൽ മുളക്+3 ചെറിയുള്ളി + 1 തണ്ട് കറിവേപ്പില ഇവ നല്ല ചുവക്കെ വറുത്ത് ,ചൂടാറിയ ശെഷം നന്നായി അരച്ച് എടുക്കുക.( മുളക് പൊടി, മല്ലിപൊടി ഇവയും ഇതിന്റെ കൂട്ടത്തിൽ ചേർത്ത് മൂപ്പിക്കാവുന്നതാണു)

Step 3

പാൻ അടുപ്പിൽ വച്ച് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ,പച്ചമുളക്,ഇഞ്ചി,വെള്ളുതുള്ളി ഇവ ചേർത് വഴറ്റുക.വഴന്റ് കഴിയുമ്പോൾ ഉരുളകിഴങ്ങ് ചേർത്ത് വഴറ്റുക.(എണ്ണ കുറവു മതിയെങ്കിൽ വഴറ്റൽ ഒഴിവാക്കി ഇവ യെല്ലാം പൊടികളും ,കുറച്ച് വെള്ളവും ചേർത്ത് വേവിച്ചാൽ മതി ആകും)

Step 4

ശെഷം മഞ്ഞൾപൊടി,മുളക്പൊടി,മല്ലി പൊടി,പാകത്തിനു ഉപ്പ് ഇവ ചേർത് നന്നായി ഇളക്കി വഴറ്റുക.

Step 5

വഴന്റ ശെഷം വളരെ കുറച്ച് വെള്ളം ചെർത്ത് അടച്ച് വച്ച് വേവിക്കുക.(,പുളി വേണമെങ്കിൽ ഒരു തക്കാളി ചേർക്കാവുന്നതാണു)

Step 6

ഉരുളകിഴങ്ങ് വെന്തു വരുമ്പോൾ അരപ്പ് കൂടെ ചേർത്ത് നന്നായി ഇളക്കി,ഗരംമസാല / മീറ്റ് മസാല കൂടെ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് ,നന്നായി തിളച്ച ശെഷം തീ ഓഫ് ചെയ്യാം

Step 7

പാനിൽ എണ്ണ ചൂടാക്കി,കടുക്, 2 ചെറിയുള്ളി,1 തണ്ട് കറിവേപ്പില , വറ്റൽ മുളക് (നിർബന്ധമില്ല) ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

Step 8

രുചികരമായ ഉരുളകിഴങ്ങ് കറി തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published.