Loader

ഉരുളകിഴങ്ങ് കറി(Potato Curry)

2016-01-05
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (4.8 / 5)

4.8 5 4
Rate this recipe

fork fork fork fork fork

4 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇന്ന് ഒരു കിഴങ്ങ് കറി ആയാലൊ,സാധാരണ ചപ്പാത്തിക്കും, പൂരിക്കും ഒക്കെ മിക്കവരും ഉണ്ടാകുന്നെ ആയിരിക്കും.അധികം മസാല കളൊന്നും ഉപയോഗിക്കാതെ ഒരു കിഴങ്ങ് കറി അപ്പൊ തുടങ്ങാം

Ingredients

  • ഉരുളകിഴങ്ങ് -4
  • ക്യാരറ്റ് -1 ( നിർബന്ധമില്ല)
  • സവാള -1 വലുത്
  • പച്ചമുളക് -4
  • ഇഞ്ചി അരിഞത്-3/4റ്റീസ്പൂൺ
  • മഞൾ പൊടി -1/2 റ്റീസ്പൂൺ
  • ഉപ്പ്,കടുക്,എണ്ണ - പാകത്തിനു
  • ഉഴുന്ന് പരിപ്പ് -1/4 റ്റീസ്പൂൺ
  • കറിവേപ്പില - 1 തണ്ട്
  • മല്ലിയില അരിഞത് -2 റ്റീസ്പൂൺ

Method

Step 1

ഉരുളകിഴങ്ങ് വൃത്തിയാക്കി ചെറുതായി അരിഞ്ഞ് ലെശം മഞൾപൊടി,ഉപ്പ് ഇവ ചേർത്ത് വേവിച്ച് ഉടച്ച് മാറ്റി വക്കുക.ഞാൻ ഒരു ക്യാരറ്റ് കൂടെ ചേർതിട്ട് ഉണ്ട്. ചേർക്കുന്നുണ്ടെങ്കിൽ അതും കിഴങിന്റെ കൂടെ വേവിച്ച് ഉടച്ച് വക്കുക.

Step 2

ഉരുളകിഴങ്ങ് വേവിച്ച വെള്ളം കളയാതെ എടുത്ത് വക്കുക.

Step 3

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്,ഉഴുന്ന്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് നീളത്തിൽ അരിഞു വച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക

Step 4

സവാള ചെറുതായി വഴന്റ ശെഷം നീളത്തിൽ കീറിയ പച്ചമുളക്, ഇഞ്ചി അരിഞത് ഇവ ചേർത്ത് വഴറ്റുക.ചിലരു വെള്ളുതുള്ളി ചേർക്കുന്നെ കണ്ടിട്ട് ഉണ്ട്.താല്പര്യമുള്ളവർക്ക് ഇഞ്ചിയുടെ അതെ അളവിൽ ചേർക്കാം.ഞാൻ ചേർതിട്ട് ഇല്ല.

Step 5

സവാള നന്നായി വഴന്റ ശെഷം വേവിച്ച് , ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ് ചേർത്ത് പാകത്തിനു ഉപ്പ്, മഞൾ പൊടി കൂടെ ചേർത്ത് നന്നായി ഇളക്കി 1 മിനുറ്റ് ശെഷം ഉരുളകിഴങ്ങ് വേവിച്ച വെള്ളം മാറ്റി വച്ചത്തിൽ നിന്ന് എത്ര ചാറു വേണമൊ അതിനനുസരിച്ച് വെള്ളം കൂടി അതിൽ നിന്ന് ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.

Step 6

ചാറു കുറച്ച് കുറുകി കഴിഞ് തീ ഓഫ് ചെയ്ത് മല്ലിയില കൂടെ ചേർത്ത് ഇളക്കി ഉപയോഗിക്കാം. താല്പര്യമുള്ളവർക്ക് തീ ഓഫ് ചെയ്യുന്നതിനു മുൻപെ 1/4 റ്റീസ്പൂൺ കുരുമുളക് പൊടിയൊ,1/4 റ്റീസ്പൂൺ ഗരം മസാലയൊ ചേർക്കാം.ചേർതില്ലെങ്കിലും നല്ല സ്വാദ് ആണു.

Step 7

അപ്പൊ കിഴങ്ങ് കറി റെഡി,എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ

Leave a Reply

Your email address will not be published.