Loader

പ്ലം കേക്ക് /ക്രിസ്മസ് ഫ്രൂട്ട് കേക്ക്( Plum Cake Without Alcohol)

2015-12-23
  • Ready In: 2m
Average Member Rating

forkforkforkforkfork (3.3 / 5)

3.3 5 3
Rate this recipe

fork fork fork fork fork

3 People rated this recipe

കുറച്ച് ദിവസം മുൻപ് പോസ്റ്റ് ചെയ്യണ്ണം ന്ന് കരുതിയതാ,റ്റൈപ്പ് ചെയ്യാൻ സമയം കിട്ടില്ല.. സോറി…ഇത് കറക്റ്റ് പ്ലം കേക്ക് ആണൊന്ന് എനിക്കറിയില്ല.കാരണം ഞാൻ ഇത് ഉണ്ടാക്കിയത് റം ,ബ്രാൻഡി തുടങ്ങിയവയൊന്നും ഉപയോഗിക്കാതെ ആണു.പക്ഷെ സ്വാദ് നമ്മുടെ പ്ലം കേക്കിന്റെ പൊലെ തന്നെ ഉണ്ടായിരുന്നു താനും.ഞാൻ കുറെ റെസിപ്പികൾ നോക്കി refer ചെയ്തിട്ടാണ് ഇതു ചെയ്തത്.മുൻപ് ഞാൻ പ്ലം കേക്ക് ( without alcohol) ചില റെസിപ്പികൾ ചെയ്തത് അത്രക്കു ശരിയായില്ലായിരുന്നു..ഈ റെസിപ്പിയാണു ഏറ്റവും നന്നായി വന്നത്… ഈ റെസിപ്പി വച്ച് ഞാൻ 2 കേക്ക് ഉണ്ടാക്കുകെം ചെയ്തു.എന്റെ മോളൂട്ടി ഒരു കേക്ക് കൊതിച്ചി ആണെ അതാ.
അപ്പൊ എങ്ങനെ ആണെന്ന് നോക്കാം.

Ingredients

  • മൈദ -300gm
  • പഞ്ചസാര -2 കപ്പ്
  • ബട്ടർ ( ഉപ്പിലാതത്) -150gm
  • ബേക്കിംഗ് പൗഡർ -2 റ്റീസ്പൂൺ
  • ബേക്കിംഗ് സോഡ -1 റ്റീസ്പൂൺ
  • മുട്ട -2
  • കറുപട്ട, ഗ്രാമ്പൂ, ഏലക്കാ പൊടിച്ചത്-1.5 റ്റീസ്പൂൺ ( എല്ലാം മിക്സ് ചെയ്ത് പൊടിച്ചാൽ മതി)
  • ഓറഞ്ച് തൊലി ഉണങ്ങി പൊടിച്ചത്-1 റ്റീസ്പൂൺ ( ഓറഞ്ച് തൊലിയുടെ ഉൾഭാഗത് വെളുത നാരൊക്കെ കളഞ് ഉള്ള ഭാഗം ഒരു സ്പൂൺ വച്ച് ചുരണ്ടി എടുക്കുക. ഇത് വെയിലത്തു വച്ച് നന്നായി ഉണക്കി , പൊടിച്ച് എടുക്കുക)
  • ചുക്ക് പൊടി -1 റ്റീസ്പൂൺ
  • കശുവണ്ടി പരിപ്പ് -75gm
  • ഉണക്കമുന്തിരി (കറുപ്പും,വെള്ളുപ്പും )- 250gm
  • ഈന്തപഴം -100gm
  • ചെറി -100gm
  • റ്റൂട്ടി ഫ്രൂട്ടി -100gm

Method

Step 1

കാരാമെൽ സിറപ്പ് ഉണ്ടാക്കണം ആദ്യം തന്നെ ,അതിനായി പാൻ അടുപ്പിൽ വച്ച് 1 കപ്പ് പഞ്ചസാര ഇട്ട് ചൂടാക്കുക.പഞ്ചസാര ചൂടായി നന്നായി ഉരുകി ബ്രൗൺ നിറം ആകണം.,(കരിയാതെ പ്രെത്യെകം ശ്രദ്ധിക്കണം.അടി കട്ടിയുള്ള പാത്രം ആകും നല്ലത്.) അപ്പൊൾ 1.5 കപ്പ് വെള്ളം കുറെശ്ശെ അതിലെക്ക് ഒഴിച്ച് കൊടുക്കണം.പ്രെത്യെകം ശ്രദ്ധിക്കണം ആദ്യം വെള്ളം ഒഴിക്കുമ്പോൾ ക്യാരാമെൽ തിളച്ച് പൊന്തി വരും,അതു കൊണ്ട് കുറച്ച് അകന്ന് നിന്ന് വേണം ആദ്യം വെള്ളം ഒഴിക്കാൻ .അങ്ങനെ കുറെശെ കുറെശെ ആയി വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി വക്കണം.ശെഷം തണുക്കാൻ വക്കുക.(ഫ്രിഡ്ജിൽ വക്കണ്ട)

Step 2

ഇനി മറ്റൊരു പാൻ അടുപ്പിൽ വച്ച് ബട്ടർ, ബാക്കി പഞ്ചസാര , ഓറഞ്ച് തൊലി പൊടിച്ചത്, ചുക്ക് പൊടി, കറുവപട്ടയും ഗ്രാമ്പൂവും,ഏലക്കയും പൊടിച്ചത്,ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, എല്ലാ ഡ്രൈ ഫ്രൂട്ട്സും ,റ്റൂട്ടി ഫ്രൂട്ടി ,ഉണ്ടാക്കി വച്ച ക്യാരമൽ സിറപ്പിൽ നിന്നും 1.5 കപ്പ് സിറപ്പ് ഇത്രെം ചേർത്ത് നന്നായി മിക്സ് ചെയ്ത് ചൂടാക്കുക.നന്നായി തിളച്ച ശെഷം തീ ഓഫ് ചെയ്യാം.ഇടക്ക് നന്നായി ഇളക്കി കൊടുക്കണം.

Step 3

ഈ കൂട്ട് നന്നായി തണുക്കാൻ അനുവദിക്കുക( ഫ്രിഡ്ജിൽ വക്കണ്ട) നന്നായി തണുത്ത ശെഷം മാത്രം മുട്ട ഒരൊന്നായി പൊട്ടിച്ച് ഇതിലെക്ക് ചേർത് നന്നായി മിക്സ് ചെയ്യുക.

Step 4

ശെഷം മൈദ കുറെശ്ശെ ചേർത്ത് നന്നായി മിക്സ് ചെയ്യണം.മാവു കുറച്ച് കട്ടിയാണെങ്കിൽ നേരത്തെ ഉണ്ടാക്കി വച്ച ക്യാരമെൽ സിറപ്പിൽ നിന്നും കുറച്ച് ചേർത്ത് കട്ടി കുറച്ച് മിക്സ് ചെയ്ത് എടുക്കാം.

Step 5

ഒവെൻ 180 ഡിഗ്രീ പ്രീഹീറ്റ് ചെയ്ത് ഇടുക.

Step 6

ബേക്കിംഗ് ട്രെ എടുത് ഒരു ബട്ടർ പേപ്പർ ട്രെയുടെ ഷെപ്പിൽ കട്ട് ചെയ്ത് അതിൽ വക്കുക.കുറച്ച് ബട്ടർ വച്ച് ആ പേപ്പർ ഒന്ന് ഗ്രീസ് ചെയ്ത ശെഷം കേക്ക് കൂട്ട് അതിലെക്ക് ഒഴിച്ച് 180 ഡിഗ്രീ 45-60 മിനുറ്റ് ബേക്ക് ചെയ്ത് എടുക്കുക

Step 7

റ്റൂത്ത് പിക്ക് വച്ച് ഒന്ന് കുത്തി നോക്കി വെന്തിട്ട് ഉണ്ടൊന്ന് ഒന്ന് ഉറപ്പ് വരുത്തണം.ഒവെനു അനുസരിച്ച് ബേക്കിംഗ് സമയം മാറാം.കുക്കറിൽ ചെയ്യാൻ പറ്റുമൊന്ന് ഞാൻ ചെയ്ത് നോക്കിയില്ല.എന്തായാലും കുക്കറിൽ ആണെങ്കിൽ കുക്കറിന്റെ റബ്ബർ വാഷർ ഊരി മാറ്റി ഒരു പാത്രം കമിഴ്ത്തി വച്ച് അതിന്റെ മേലെ കേക്ക് കൂട്ട് ഒഴിച്ച പാത്രം വച്ച് ചെറുതീയിൽ വേവിച്ച് എടുക്കാം.( കുക്കറിൽ വെള്ളം ഒഴിക്കണ്ട)

Step 8

ഈ കേക്ക് 2 ദിവസം ബട്ടർ പേപ്പറിലൊ, അലുമിനിയം ഫൊയിലിലൊ പൊതിഞ് വച്ച ശെഷം ഉപയോഗിക്കുന്നതാവും കൂടുതൽ രുചികരം

Step 9

അപ്പൊ പ്ലം കേക്ക് തയ്യാർ.എല്ലാരുമുണ്ടാക്കി നോക്കിട്ട് പറയണം ട്ടൊ.

    Leave a Reply

    Your email address will not be published.