Loader

മൈസൂർ പാക്ക്( Mysore Pak)

2016-02-19
  • Servings: അതെ
  • Ready In: 1m
Average Member Rating

forkforkforkforkfork (3.8 / 5)

3.8 5 4
Rate this recipe

fork fork fork fork fork

4 People rated this recipe

മിക്കവാറും എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട സ്വീറ്റ് ആകും മൈസൂർ പാക്ക്,ഇന്ന് നമ്മുക്ക് മൈസൂർ പാക്ക് വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കിയാലൊ എന്ന് നോക്കാം.പിന്നെ പ്രമെഹം ഉള്ളവരു ഇങ്ങൊട്ട് നോക്കുകെ വേണ്ടാട്ടൊ…. ഒകെ.അപ്പൊ തുടങ്ങാം.

Ingredients

  • കടല മാവ് -1 കപ്പ്
  • പഞ്ചസാര -1.5 കപ്പ്
  • നെയ്യ് - 3/4 കപ്പ്
  • സൺഫ്ലവർ ഓയിൽ -1/2 കപ്പ് ( സൺ ഫ്ലവർ ഓയിൽ ഒഴിവാക്കി നെയ്യ് മാത്രം ഉപയോഗിച്ച് ചെയ്താൽ രുചി കൂടും, ഇവിടെ നെയ്യ് 3/4 കപ്പെ ഉണ്ടായിരുന്നുള്ളു ,അതാണു ബാക്കി ഓയിൽ ഉപയോഗിച്ചത്)

Method

Step 1

പാൻ അടുപ്പത്ത് വച്ച് കടലമാവ് ഇട്ട് ചെറുതായി ഒന്ന് വറക്കുക. ഇതിലെക്ക് തീ ഓഫ് ചെയ്ത ശെഷം 4-5 റ്റീസ്പൂൺ നെയ്യ് ചൂടാക്കി ചേർത് മിക്സ് ചെയ്ത് പുട്ട് പൊടി കുഴച്ചെടുക്കുന്ന പരുവത്തിൽ മിക്സ് ചെയ്ത് വക്കുക.കട്ടയില്ലാതെ എടുക്കണം

Step 2

പഞ്ചസാര കുറച്ച് വെള്ളം( 1/2 കപ്പ്) ചേർത്ത് പാനിയാക്കുക.നൂൽ പരുവം ആകണം.

Step 3

നെയ്യും ,ഓയിലും മിക്സ് ചെയ്ത് ചൂടാക്കി വക്കുക.

Step 4

പഞ്ചസാര പാനിയിലെക് തീ ഓഫ് ചെയ്യാതെ കുറെശെ കടലമാവ് ഇട്ട് മിക്സ് ചെയ്യുക. .നന്നായി മിക്സ് ചെയ്ത് വക്കുക.

Step 5

ശെഷം നെയ്യും ഓയിൽ മിക്സ് കൂടെ കുറെശ്ശെ ചേർത് മിക്സ് ചെയ്യുക.നന്നായി ഇളക്കി കൊടുക്കണം

Step 6

അങ്ങനെ നെയ്യ്-ഓയിൽ കൂട്ടും മുഴുവൻ തീരുന്ന വരെ കുറെശ്ശെ പഞ്ചസാര പാവിലെക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.

Step 7

നന്നായി മിക്സ് ആയി കുറുകി പാത്രത്തിന്റെ സൈഡിൽ നിന്നു വിട്ടു വരുന്ന് പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.

Step 8

ചൂടൊടെ തന്നെ നെയ്യ് തടവിയ ഒരു പാത്രത്തിലെക്ക് മാറ്റാം.

Step 9

നന്നായി തണുത്ത ശെഷം മുറിച്ച് ഉപയോഗിക്കാം. അപ്പൊ മൈസൂർ പാക്ക് തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ

    Leave a Reply

    Your email address will not be published.