അയല വറുത്തത് (Mackerel Fry)
2015-11-19- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അല്ല
- Ready In: 45m
Average Member Rating
(5 / 5)
2 People rated this recipe
Related Recipes:
Ingredients
- അയല -10 -12 കഷണം(വരഞു വക്കുക)
- മഞ്ഞൾ പൊടി -1/2 റ്റീസ്പൂൺ
- മുളക് പൊടി -2-3 റ്റീസ്പൂൺ
- മല്ലി പൊടി -1 റ്റീസ്പൂൺ
- കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
- ഉലുവാ പൊടി -1/4 റ്റീസ്പൂൺ
- ഇഞ്ചി-വെള്ളുതുള്ളി പേസ്റ്റ് -1 റ്റീസ്പൂൺ
- ചെറിയുള്ളി - 10 എണ്ണം ( അരച്ച് പേസ്റ്റ് ആക്കി എടുക്കുക ,ഇത് നിർബന്ധമില്ല)
- ഉപ്പ്,എണ്ണ. - പാകത്തിനു
- നാരങ്ങാനീരു -1 റ്റീസ്പൂൺ
- കറിവേപ്പില-2 തണ്ട്
Method
Step 1
എല്ലാ പൊടികളും, പാകത്തിനു ഉപ്പും, നാരങ്ങാനീരും ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും, ഉള്ളി പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.
Step 2
ഈ പേസ്റ്റ് അയല കഷണങ്ങളിൽ നന്നായി പുരട്ടി 30 മിനുറ്റ് വക്കുക. ഫ്രിഡ്ജിൽ വക്കുകയൊ ,പുറത്തു വക്കുകയൊ ചെയ്യാം.
Step 3
ശേഷം പാനിൽ എണ്ണ ചൂടാക്കി മീൻ കഷണങ്ങൾ ഇട്ട് മൊരീച്ച് വറുത്ത് കോരുക.കൂടെ കറിവേപ്പില കൂടി ഇട്ട് വറുക്കുക.അതു മീൻ ഫ്രൈക്ക് നല്ലൊരു ഫ്ലെവർ തരും
Step 4
അയല ഫ്രൈ തയ്യാർ.ഇതു കുറച്ച് കൂടി ലളിതമായി മേൽ പറഞ്ഞ പൊടികളും, നാരങ്ങാനീരും പേസ്റ്റ് ആക്കി അയല കഷണങ്ങളിൽ പുരട്ടി വറുത്തും ഉണ്ടാക്കാം.
Step 5
അപ്പൊ എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ ... OK