Loader

മുട്ട അവിയല്‍ (Egg Aviyal)

2015-11-12
  • Servings: അല്ല
  • Ready In: 30m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • മുട്ട.- 3 ( പുഴുങ്ങി തോട് കളഞ്ഞ് വക്കുക)
  • തേങ്ങ -2 റ്റീകപ്പ്
  • പച്ചമുളക്-3-4
  • ചെറിയുള്ളി -4
  • സവാള. -2
  • മഞൾ പൊടി -1/2 റ്റീസ്പൂൺ
  • മുളക് പൊടി -1/2 റ്റീസ്പൂൺ
  • മല്ലി പൊടി -3/4 റ്റീസ്പൂൺ
  • ഉപ്പ്,എണ്ണ. - പാകത്തിനു
  • കറിവേപ്പില -2 തണ്ട്

Method

Step 1

തേങ്ങ,ചെറിയുള്ളി, പച്ചമുളക്,മഞൾ പൊടി,മുളക് പൊടി, മല്ലി പൊടി ഇവ ഒന്ന് ഒതുക്കി എടുക്കുക( ചെറുതായി ചതച്ച്)

Step 2

സവാള നീളത്തിൽ കനം കുറച്ച് അരിയുക

Step 3

പാൻ അടുപ്പത്ത് വച്ച്( മൺചട്ടിയിൽ ഉണ്ടാക്കിയാൽ രുചിയെറും)അരപ്പ്, സവാള അരിഞത് ,പാകത്തിനു ഉപ്പ് ,1 തണ്ട് കറിവേപ്പില ഇവ കുറച്ച് വെള്ളവും ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് തീ കത്തിച്ച് വേവിക്കുക.

Step 4

സവാള ഒക്കെ നന്നായി വെന്ത് വെള്ളം ഒക്കെ വലിഞ് വന്ന് കഴിയുമ്പോൾ മുട്ട 2 പീസ് ആക്കിയൊ, 4 പീസ് ആക്കിയൊ ചേർക്കാം. മുട്ട മുറിഞ്ഞ് പോകാതെ ഇളക്കി,അരപ്പൊക്കെ നന്നായി മുട്ടയിൽ പുരണ്ട് ഇരിക്കുന്ന പരുവത്തിൽ തീ ഓഫ് ചെയ്ത്,എണ്ണ ( വെളിച്ചെണ്ണയാണു ഏറ്റവും ബെസ്റ്റ്) കറിവേപ്പില ഇവ ചെർത്ത് ഇളക്കി 2-3 മിനുറ്റ് അടച്ച് വച്ച ശെഷം ഉപയോഗിക്കാം.

Step 5

പുളി വേണം ന്ന് ഉള്ളവർക്ക് ഒരു ചെറിയ തക്കാളി അരിഞ്ഞ് ചേർക്കാവുന്നതാണു.

Step 6

അങ്ങനെ സ്വാദിഷ്ടമായ മുട്ട അവിയൽ തയ്യാർ.

Leave a Reply

Your email address will not be published.