Loader

ചോക്ലേറ്റ് മില്‍ക്ക് ഷേക്ക് (Chocolate Milk Shake)

2015-11-26
  • Servings: അതെ
  • Ready In: 10m
Average Member Rating

forkforkforkforkfork (4 / 5)

4 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

കടയിൽ പോയാൽ മിൽക് ഷെക്ക് കളുടെ ഒരു നീണ്ട പട്ടിക തന്നെ മെനു കാർഡിൽ കാണാം. ചിലതിന്റെ ഒക്കെ പേരു കണ്ട് കൗതുകം തൊന്നി വലിയ കാര്യത്തിൽ വാങ്ങി വായിലൊട്ട് വക്കുമ്പോഴായിരിക്കും തനി നിറം അറിയുന്നെ ,പിന്നെ ഇഞ്ചി കടിച്ച കുരങ്ങ് കണക്കെ ( അതു എങ്ങനെ ആണെന്ന് അറിയില്ല,എന്നാലും ഏതാണ്ട് ഞാൻ അപ്പൊ ഇരിക്കുന്നെ പൊലെ ആയിരിക്കും)
ഒറ്റ ഇരിപ്പ് ആയിരിക്കും.അല്ല എനിക്കു ഇതു പതിവു അനുഭവം ആണെ.. ചുമ്മാ കയ്യിലെ കാശും പോകും, വയറും കേടാകും.
പിന്നെ വീട്ടിൽ വന്ന് നമ്മുക്ക് വേഗം ഉണ്ടാക്കാവുന്ന ഏതെലും ഷേക്ക് ഉണ്ടാക്കി കഴിച്ച് അങ്ങ് സംതൃപ്തി അടയും …അല്ലാതെ പിന്നെ .. ,,ആഹാ അങ്ങനെ അങ്ങ് വിടാൻ പറ്റൊ..അപ്പൊ ഇന്ന് നമ്മുക്ക് ചൊക്ലെറ്റ് ഷേക്ക് ഉണ്ടാക്കാം. OK.

Ingredients

  • പാൽ. -1/2 ലിറ്റർ
  • കൊകൊ പൗഡർ - 4 റ്റെബിൾ സ്പൂൺ (കൊകൊ പൗഡർ ഇല്ലെങ്കിൽ കടയിൽ പ്ലയിൻ ചോക്ലെറ്റ് ബാർ വാങ്ങാൻ കിട്ടും അതായാലും മതി. ഇനി അതുമല്ലെങ്കിൽ ഡയറി മിൽക്ക് ചോക്ലെറ്റ് ആയാലും മതി. ചോക്ലെറ്റ് ബാർ ഒരു പാത്രത്തിൽ ഇട്ട് ചൂടാക്കി ഒന്ന് ഉരുക്കി എടുക്കണം)
  • പഞ്ചസാര.- 4 റ്റെബിൾ സ്പൂൺ (മധുരം കൂടുതൽ വേണമെങ്കിൽ കൂട്ടാം.)
  • ചോക്ലെറ്റ് ഹൊർലിക്ക്സ്/ബൂസ്റ്റ്/ ബോൺ വിറ്റ ഏതെല്ലും ഒന്ന് -2 സ്പൂൺ
  • നട്ട്സ്,ചെറീസ്, ടൂട്ടി- ഫ്രൂട്ടി, - 3 സ്പൂൺ
  • ഐസ് ക്രീം ( ചോക്ലെറ്റ്,വാനില ഏതെല്ലും ) - 1 സ്കൂപ്പ്

Method

Step 1

പാൽ തിളപ്പിച്ച് ഫ്രീസറിൽ വച്ച് തണുപ്പിച്ച് കുറച്ച് കട്ടി ആക്കി എടുക്കുക. തിളപ്പിക്കാതെയും എടുക്കാം.

Step 2

മിക്സിയിൽ പകുതി പാൽ, കൊകൊ പൗഡർ ( ഉരുക്കിയ ചോക്ലെറ്റ്) പഞ്ചസാര എന്നിവ നന്നായി അടിക്കുക. ശേഷം മിക്സി തുറന്ന് ബാക്കി പാലു കൂടി ഒഴിച്ച് ഒന്നു കൂടി നന്നായി അടിക്കുക.

Step 3

ഇനി ഗ്ലാസ്സിൽ സെറ്റ് ചെയ്യാം.നീളമുള്ള ഒരു ഗ്ലാസ്സ് എടുത്ത് ആദ്യം കുറച്ച് നട്ട്സ്, ടൂട്ടി- ഫ്രൂട്ടി ,കുറച്ച് ബൂസ്റ്റ് എന്നിവ ഇട്ട ശെഷം അതിന്റെ മുകളിലെക്ക് ഷേക്ക് ഒഴിക്കുക. ഗ്ലാസ്സിന്റെ മുക്കാൽ ഭാഗം ആകുമ്പോൾ നിർത്തി അതിന്റെ മുകളിൽ ഐസ്ക്രീം, ബാക്കി നട്ട്സ്,ടൂട്ടി- ഫ്രൂട്ടി,ബൂസ്റ്റ് ചെറി എന്നിവ വിതറാം.2 വലിയ ഗ്ലാസ്സ് ഇതരതിൽ ഉണ്ടാക്കാം.

Step 4

ശെഷം ഗ്ലാസ്സ് എടുത്തൊ എന്നിട്ട് ഒറ്റ തട്ട് അങ്ങ് തട്ടിക്കൊ...ചോക്ലെറ്റ് മിൽക്ക് ഷെക്ക് റെഡി.

    Leave a Reply

    Your email address will not be published.