Loader

കശുവണ്ടി ചിക്കന്‍ കറി (Cashew Chicken Curry)

2016-01-03
Average Member Rating

forkforkforkforkfork (5 / 5)

5 5 2
Rate this recipe

fork fork fork fork fork

2 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • ചിക്കൻ - 1/2 കിലോ
  • ചെറുനാരങ്ങ നീര് - 1 ടിസ്പൂൺ
  • മുളക്പൊടി - 1 ടേബിള്‍സ്പൂൺ
  • മഞ്ഞൾപൊടി - 1/4 ടിസ്പൂൺ
  • അണ്ടിപരിപ്പ് - 12 - 15
  • പാൽ - 1/4 കപ്പ്
  • പട്ട - അര വിരൽ നീളം
  • ഗ്രാമ്പൂ - 3 - 4
  • സവാള - 2 (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് - 3
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂൺ
  • തക്കാളി - 2
  • മല്ലിപൊടി - 1 ടിസ്പൂൺ
  • കുരുമുളക് പൊടി - 1 ടിസ്പൂൺ
  • കറിവേപ്പില - 2 തണ്ട്
  • മല്ലിയില - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

Method

Step 1

ചിക്കൻ വ്യത്തിയാക്കി കഷണങ്ങളാക്കി അതിൽ മുളക്പൊടി, മഞ്ഞൾപൊടി, ചെറുനാരങ്ങനീരും, ഉപ്പും പുരട്ടി 1/2 മണിക്കൂർ വെക്കുക.

Step 2

അണ്ടിപരിപ്പ് കുറച്ച് ചുടുവെള്ളത്തിൽ 5 മിനിറ്റ് കുതിർത്തു വെക്കുക....ശേഷം വെളളം കളഞ്ഞു പാൽ ചേര്‍ത്ത് അരച്ച് വെക്കുക.

Step 3

പാനിൽ എണ്ണ ചൂടാക്കി പട്ട, ഗ്രാമ്പൂ, കറിവേപ്പില ഇട്ട് മൂപ്പിക്കുക... സവാള ഇട്ട് വഴറ്റുക... ബ്രൗൺ നിറമായാൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, മല്ലിപൊടിയും, തക്കാളി കഷ്ണങ്ങൾ ഇട്ട് യോജിപ്പിച്ച് നന്നായി വഴറ്റുക... പുരട്ടി വെച്ച ചിക്കൻ കഷണങ്ങളും, 1 കപ്പ് വെളളവും ചേർത്ത് യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറിയ തീയിൽ വേവിക്കുക.

Step 4

ചിക്കൻ വെന്താൽ കുരുമുളക് പൊടിയും, കാഷ്യൂ പേസ്റ്റും ചേര്‍ത്ത് യോജിപ്പിച്ച് 2, 3 മിനിറ്റ് ചെറിയ തീ യിൽ വേവിക്കുക... പാത്രത്തിലേക്ക് മാറ്റി മല്ലിയില അരിഞ്ഞത് വിതറി ചൂടോടെ വിളമ്പാം... നന്ദി 🙂

Leave a Reply

Your email address will not be published.