Loader

അരി ഉണ്ട ( Balls Made With Rice And Jaggery)

2016-01-04
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

ഇന്നു നമ്മുടെ ഒരു ട്രെഡിഷണൽ പലഹാരമായ അരിയുണ്ട ഉണ്ടാക്കിയാലൊ,തുടങ്ങാം.

Ingredients

  • അരി - 2 കപ്പ് ( കുത്തരി,പാലക്കാടൻ മട്ട,ആണു ഏറ്റവും നല്ലത്)
  • ശർക്കര ചീകിയത്- 1- 1.5കപ്പ്
  • ചുക്ക് പൊടി-1/2 റ്റീസ്പൂൺ
  • ഏലക്കാപൊടി -1/2 റ്റീസ്പൂൺ
  • ജീരകം -1/2 റ്റീസ്പൂൺ
  • തേങ്ങ ചിരകിയത് -1/2 കപ്പ്

Method

Step 1

അരി കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക.

Step 2

പാൻ വച്ച് ചൂടാകുമ്പോൾ അരി ഇട്ട് വറക്കുക.അരി ചെറുതായി പൊട്ടാൻ തുടങ്ങുന്ന പരുവം വരെ വറക്കണം.ശെഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വക്കുക

Step 3

ചൂടാറിയ ശെഷം മിക്സിയിലിട്ട് പൊടിച്ച് വക്കുക.ചെറിയ തരിയായി പൊടിക്കാം വേണെൽ ഞാൻ കുറചു തരിയായാണു പൊടിച്ചത്.

Step 4

ശർക്കര കുറച്ച് വെള്ളം ചേർത്ത് ചൂടാക്കി പാനിയാക്കി അരിച്ച് വക്കുക.

Step 5

പാൻ വച്ച് ചൂടാകുമ്പോൾ ശർകര പാനി ചേർത്ത് ചൂടാക്കുക ,അതിലെക്ക് ചുക്ക് പൊടി,ഏലക്കാപൊടി,ജീരകം,തേങ്ങ കൂടി ചേർത്ത് ഇളക്കി ചൂടാക്കുക.

Step 6

ശെഷം പൊടിച്ച് വച്ചിരിക്കുന്ന അരി കുറെശ്ശെ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക

Step 7

ചെറിയ ചൂടൊടെ തന്നെ ബാൾസ് ആയി ഉരുട്ടുക

Step 8

തണുത്ത ശെഷം ഉപയോഗിക്കാം. വായു കടക്കാതെ പാത്രത്തിലാക്കി സൂക്ഷിക്കാം. അരി ഉണ്ട തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published.