നാടൻ ചിക്കൻ കറി(Kerala Style Chicken Curry)
2015-11-25- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അല്ല
- Ready In: 45m
Average Member Rating
(4.8 / 5)
5 People rated this recipe
Related Recipes:
കഴിഞ്ഞ ദിവസം ഞാൻ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയുടെ പോസ്റ്റ് ഇട്ടപ്പോൾ പറഞിരുന്നു, കൂടെ ഫോട്ടൊയിൽ കൂട്ടിനുള്ള ചിക്കൻ കറീടെ റെസിപ്പിയും തരാമെന്ന്, അപ്പൊ ഇതാ ഇന്നാ പിടിച്ചൊ ആ നാടൻ ചിക്കൻ കറിയുടെ റെസിപ്പി…
Ingredients
- ചിക്കൻ -1/2 കിലൊ
- ചെറിയുള്ളി -15
- സവാള -3
- പച്ചമുളക് -4
- വറ്റൽ മുളക് -8
- മല്ലി -2 റ്റീസ്പൂൺ
- കുരുമുളക് -10-12 മണി
- കറുവപട്ട -1 കഷണം
- ഗ്രാമ്പൂ -3
- പെരുംജീരകം -1/4 റ്റീസ്പൂൺ
- ഏലക്ക -1
- മഞൾ പൊടി -1/2 റ്റീസ്പൂൺ
- ഇഞ്ചി- വെള്ളുതുള്ളി പേസ്റ്റ് -2 റ്റീസ്പൂൺ
- ഉപ്പ്, എണ്ണ,കടുക് - പാകത്തിനു
- തക്കാളി -1
- നാരങ്ങാനീരു -1/4 റ്റീസ്പൂൺ
- ഗരം മസാല -2 നുള്ള്
- കുരുമുളക് പൊടി - 1/4 റ്റീസ്പൂൺ
- കറിവേപ്പില -2 തണ്ട്
Method
Step 1
ചിക്കൻ കഴുകി വൃത്തിയാക്കി ,കുരുമുളക് പൊടി, നാരങ്ങാനീരു, ഗരം മസാല, കുറച്ച് ഉപ്പ്, കുറച്ച് മഞ്ഞൾ പൊടി, കുറച്ച് ഇഞ്ചി- വെള്ളുതുള്ളി പേസ്റ്റ് ഇവ നന്നായി തേച്ച് പിടിപ്പിച്ച് മാറ്റി വക്കുക.
Step 2
പാനിൽ കുറച്ച് എണ്ണ ചൂടാക്കി ചെറിയുള്ളി, വറ്റൽ മുളക്, മല്ലി, കറുവപട്ട, ഗ്രാമ്പൂ, ഏലക്ക, പെരുംജീരകം ,കുരുമുളക് ഇവ ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്റ ശെഷം തീ ഓഫ് ചെയ്ത്, ചൂടാറിയ ശെഷം ഈ കൂട്ട് നന്നായി അരച്ച് വക്കുക.
Step 3
പാൻ വീണ്ടും ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പൊൾ സവാള ,പച്ചമുളക് ഇവ നീളത്തിൽ അരിഞത് ചേർത്ത് വഴറ്റുക.
Step 4
ചെറുതായി വഴന്റ് കഴിയുമ്പോൽ ഇഞ്ചി- വെള്ളുതുള്ളി പേസ്റ്റ് ,മഞൾ പൊടി, ചെറുതായി അരിഞ തക്കാളി, പാകത്തിനു ഉപ്പ് ഇവയും കൂടി ചേർത്ത് നന്നായി ഇളക്കി വഴറ്റുക.
Step 5
തക്കാളി നന്നായി ഉടഞ്ഞ് കഴിയുമ്പോൾ മസാല പുരട്ടിയ ചിക്കൻ ചേർത് ഇളക്കി, അരച്ച് വച്ചിരിക്കുന്ന അരപ്പും.കൂടി ചേർത് നന്നായി ഇളക്കുക
Step 6
3 മിനുറ്റ് അടച്ച് വച്ച് വേവിക്കുക. ശെഷം വളരെ കുറച്ച് വെള്ളവും ചേർത്ത് ഇളക്കി അടച്ച് വച്ച് നന്നായി തിളച്ച് എണ്ണ തെളിയുന്ന പരുവത്തിൽ തീ ഓഫ് ചെയ്യാം
Step 7
ഇനി പാനിൽ കുറച്ച് എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, 2 ചെറിയുള്ളി അരിഞത് ഇവ മൂപ്പിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.കൂടുതൽ എണ്ണ വേണ്ട എന്നുള്ളവർക്ക് കടുക് വറക്കൽ ഒഴിവാക്കാം
Step 8
വളരെ സ്വാദിഷ്ടമായ ഒരു ചിക്കൻ കറിയാണിത്. എല്ലാരും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം ട്ടൊ