Loader

തക്കാളി കുരുമുളക് രസം(Tomato-Black Pepper Rasam)

2015-11-20
  • Servings: അതെ
  • Ready In: 20m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

പലരും പല രീതിയിൽ രസം ഉണ്ടാക്കാറുണ്ട് .ഇങനെ ഒന്നു ഉണ്ടാക്കി നോക്കു. നല്ല അടിപൊളി രുചിയാണു.

Ingredients

  • തക്കാളി -2
  • കുരുമുളക് -2 റ്റീസ്പൂൺ
  • വെള്ളുതുള്ളി-10 അല്ലി
  • വാളൻ പുളി വെള്ളം-2.5 റ്റീകപ്പ്
  • ചെറിയുള്ളി -5
  • വറ്റൽ മുളക് -3
  • കറി വേപ്പില -1 തണ്ട്
  • എണ്ണ -4 റ്റീസ്പൂൺ
  • കായപൊടി -1/2 റ്റീസ്പൂൺ
  • മഞൾ പൊടി -1/4 റ്റീസ്പൂൺ
  • മുളകുപൊടി -1 റ്റീസ്പൂൺ
  • മല്ലി പൊടി -1/2 റ്റീസ്പൂൺ
  • ഉലുവാപൊടി -1/4 റ്റീസ്പൂൺ
  • മല്ലിയില അരിഞത്-2 റ്റീസ്പൂൺ
  • ഉപ്പ്,കടുക് -പാകതിനു

Method

Step 1

2 ഉള്ളി,വെള്ളുതുള്ളി, കുരുമുളകു ഇവ നന്നായി ചതച്ചെടുക്കുക

Step 2

പാനിൽ 2 സ്പൂൺ എണ്ണ ഒഴിച് ചൂടാകുംബൊൾ ചതച്ച കൂട്ട് ചേർത് പച്ചമണം മാറുന്ന വരെ വഴട്ടുക.

Step 3

ശെഷം തക്കാളിയും ചെർത് വഴട്ടി,തക്കാളി നന്നായി ഉടഞു കഴിയുംബൊൾ മഞൾ പൊടി,മുളക് പൊടി,മല്ലി പൊടി,ഉലുവാപൊടി,ഇവ ചേർത് പച്ചമണം മാറുംബൊൾ പുളി വെള്ളം ചെർത് ,പാകതിനു ഉപ്പും, 1/4 റ്റീസ്പൂൺ കായ പൊടിയും ചേർത് ഇളക്കി അടച്ച് വച്ച് നല്ല തിള വരുന്ന വരെ വേവിക്കുക.

Step 4

ശെഷം ബാക്കി കായപൊടിയും മല്ലിയിലയും ചേർത് ഇളക്കി തീ ഒഫ് ചെയ്യാം

Step 5

പാനിൽ എണ്ണ ചൂടാക്കി കടുക്, ചെറിയുള്ളി, കറിവേപ്പില, വറ്റൽ മുളക്,ഇവ താളിച്ച് രസതിൽ ചെർത് ഇളക്കി ഉപയൊഗിക്കാം

Step 6

രസതിനു കുറച്ച് കൂടി കൊഴുപ്പു വേണം ന്ന് ഉള്ളവർക്ക് പരിപ്പു വെവിച്ച വെള്ളമൊ,വേവിചുടച്ച പരിപ്പൊ രസതിൽ ചെർക്കാവുന്നതാണു.

Leave a Reply

Your email address will not be published.