കക്കാ ഇറച്ചി തോരന്‍ (Clam Meat Thoran)
2015-11-27- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Yield: 500 gm
- Servings: അതെ
- Prep Time: 20m
- Cook Time: 15m
- Ready In: 35m
Average Member Rating
(3.7 / 5)
3 People rated this recipe
Related Recipes:
തയ്യാറാക്കിയത്
ഡെയ്സി ഇഗ്നേഷ്യസ്.
Ingredients
- കക്കാ ഇറച്ചി - 500gm
- ചെറിയ ഉള്ളി - 5 എണ്ണം
- പച്ചമുളക് - 5 എണ്ണം
- ഇഞ്ചി - ചെറിയ കഷണം
- വെള്ളുള്ളി - 3 അല്ലി
- ഉണക്ക മൃളക് - രണ്ട്
- കുരുമുളക് - ഒരു ടേബിൾ സ്പൂൺ
- ജീരകം കാൽ - ടീ സ്പൂൺ (പെരുംജീരകമല്ല)
- മഞ്ഞ പൊടി - ഒരു ടീസ്പൂൺ
- മല്ലിപൊടി - ഒരു ടീസ്പൂൺ
- തേങ്ങാ - അര മുറി
Method
Step 1
കക്ക ഉ,പ്പും മഞ്ഞ പൊടിയും ഇട്ട് വെന്ത് വെക്കുക (വെന്തകക്കയാണെങ്കിൽ വേവിക്കണ്ട) ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉണക്കമുളകും മുറിച്ച് ഇടുക,
Step 2
മുകളിൽ പറഞ്ഞിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് വെളളുള്ളി ചതച്ച് ഇടുക ഇല്ലെങ്കിൽ നീളത്തിൽ അരിഞ്ഞ് ഇട്ടാലും മതി ഇത് മൂക്കണ്ട. തേങ്ങാതിരുങ്ങിയത്,മഞ്ഞപൊടി, കുരുമുളക് പൊടിയും, മല്ലിപൊടി, ജീരകമോ ജീരക പൊടിയോ ഒന്ന് മിക്സിയിൽ ചതയ്ക്കുക,
Step 3
ഈ ചതച്ച തേങ്ങാ കൂട്ട് എണ്ണയിൽ ഇട്ട് ഒന്ന് ഇളക്കുക പച്ച മണം പോയതിനു ശേഷം വെന്ത കക്ക ഇട്ട് ഇളക്കുക കുറച്ച് ഉപ്പ് വേണമെങ്കിൽ ഇടുക കറിവേപ്പില ഇട്ടിട്ട് അടച്ചു വെയ്ക്കുക 5 മിനിട്ട് കഴിഞ്ഞതിനു ശേഷം നല്ല ചൂടു ചോറുമായി കഴിക്കാം.