Loader

മത്തങ്ങ പുളിൻ കറി (Pumpkin Tamarind Curry)

By : | 7 Comments | On : November 2, 2016 | Category : Uncategorized


മത്തങ്ങ പുളിന്‍ കറി

തയ്യാറാക്കിയത്:- വീണ ജാന്‍

ആവശ്യം ഉള്ള സാധനങ്ങള്‍
ചെറിയ ഉള്ളി- 10 (രണ്ടായി മുറിച്ചത്)
മത്തങ്ങ-1 കപ്പ്‌ (ഇടത്തരം കഷ്ണങ്ങള്‍ )
തക്കാളി -1/2
പച്ച മുളക് -1
കറി വേപ്പില-1 തണ്ട്
മഞ്ഞള്‍ പൊടി-1/4 ടി സ്പൂണ്‍ കുറച്ചു കുറവ്
മുളക് പൊടി -1/2 ടി സ്പൂണ്‍
മല്ലി പൊടി-1 ടി സ്പൂണ്‍
പുളി-നാരങ്ങ വലുപ്പം
ഉപ്പ്-
വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
ശര്ക്കര -1/4 ടി സ്പൂണ്‍ (പൊടിച്ചത് ) ഇഷ്ടം ഉണ്ടേല്‍ മാത്രം
താളിക്കാന്‍
വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
ഉണക്ക മുളക് -1
കടുക്-1/4 ടി സ്പൂണ്‍
കായം പൊടി-2 നുള്ള്
ഉലുവ -2 നുള്ള്
കറി വേപ്പില
തയ്യാറാക്കുന്ന വിധം
പുളി കുറച്ചു ചൂട് വെള്ളത്തില്‍ 10 മിനിറ്റ് ഇട്ടു വക്കുക
അതിനു ശേഷം അരിച്ചു എടുത്തു വക്കുക
ഒരു കുക്കെറില്‍ മത്തങ്ങ കഷ്ണങ്ങള്‍ ,മഞ്ഞള പൊടി ,പുളി വെള്ളം ,ഉപ്പു ഒരു കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക ..ഒരു വിസില്‍ .. വെന്ത ശേഷം കുക്കെര്‍ തുറന്നു മാറ്റി വക്കുക
ഇനി വെളിച്ചെണ്ണ ചൂടാക്കി അതില്‍ ചെറിയ ഉള്ളി ,പച്ച മുളക് എന്നിവ വഴറ്റുക ..
അതിനു ശേഷം തീ കുറച്ചു ,മല്ലി പൊടി മുളക് പൊടി എന്നിവ കരിയാതെ വഴറ്റുക
പിന്നീട് തക്കാളി ചേര്‍ത്ത് വഴറ്റി അത് മൂടി വക്കുക ..പച്ച മണം മാറുന്ന വരെ വേവിക്കുക
ഇതിലേക്ക് വേവിച്ച മത്തങ്ങ ചേര്ക്കുക ..പതുക്കെ യോജിപ്പിച്ച് കൊടുക്കുക .. വെള്ളം കുറവ് ആണേല്‍ ചേര്‍ത്ത് കൊടുക്കാം ..
ഉപ്പു നോക്കുക .. ശര്ക്കര ചേര്ക്കാം (ആവശ്യം ഉള്ളവര്ക്ക് )
5-10 മിനിറ്റ് ഇടത്തരം തീയില തിളപ്പിക്കുക .. അതിന്ടെ പാകം ഒരു പാട് ചാറ് ആകാനും പാടില്ല എന്നാല്‍ ഒരുപാടു കുറുകാനും പാടില്ല
തണുക്കുമ്പോള്‍ കുറച്ചു കട്ട ആകും ..അതിനനുസരിച്ച് വെള്ളതിന്ടെ അളവ് നോക്കണം
ഇനി അതിലേക്കു കടുകും ,മുളകും ,ഉലുവയും കറി വേപ്പിലയും തളിച്ച് അവസാനം കുറച്ചു കയം പൊടിയും ചേര്ത ശേഷം കറിയില്‍ ഒഴിച്ച് 5 മിനിറ്റ് മൂടി വച്ച ശേഷം ..ഇളക്കി കൊടുക്കാം …
നോട്ട്: മുളകിന്ടെ അളവ് നിങ്ങളുടെ ഇഷ്ടം അനുസരിച്ച് മാറ്റം വരുത്തുക ..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (7)

    1. posted by Jubitha Krishnan on February 25, 2016

      My ammmas fvt dish

        Reply
    2. posted by Ajitha Anish on February 24, 2016

      Kettittilla

        Reply
    3. posted by Ashraf Anzil on February 24, 2016

      Try..cheyyam

        Reply
    4. posted by Satheesan Vkm on February 24, 2016

      വൈകിട്ട് വെച്ചിട്ട് അഭിപ്രായം പറയാം

        Reply
    5. posted by Aneesh Narayanan on February 24, 2016

      Kothipikalle

        Reply
    6. posted by Subinas Subi on February 24, 2016

      Supper

        Reply
    7. posted by Hitha Narayanan on February 24, 2016

      Nice

        Reply

    Leave a Reply

    Your email address will not be published.