Loader

ബസ്മതി റൈസ് തയ്യാറാക്കാൻ (Preparing Basmati Rice)

By : | 3 Comments | On : April 12, 2017 | Category : പൊടിക്കൈകള്‍

ബസ്മതി റൈസ് തയ്യാറാക്കാൻ

തയ്യാറാക്കിയത്‌:ഷർന ലത്തീഫ്

പലരും പറയുന്നത് കേട്ടിട്ടുണ്ട് ..ബസ്മതി റൈസ് വേവിക്കുമ്പോൾ
കുഴഞ്ഞു പോകുന്നു ,അടിയിൽ പിടിക്കുന്നു എന്നൊക്കെ…കുറച്ചു
കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് നല്ല പെർഫെക്റ്റ്‌ ബസ്മതി റൈസ് ഉണ്ടാക്കാൻ സാധിക്കും …നിങ്ങൾക്ക് വേണ്ടി ഷെയർ ചെയ്യുന്നു ….

1 – ഏറ്റവും പ്രധാനം നല്ല ഇനം ബസ്മതി റൈസ് വാങ്ങിക്കുക …നല്ലതെന്ന് പറഞ്ഞാൽ വില കൂടിയതെന്ന് അർത്ഥമില്ല ..നല്ല ബ്രാൻഡ്‌ നോക്കി വാങ്ങണം .

2 – മറ്റൊരു പ്രധാന കാര്യം റൈസ് വേവാൻ ഇട്ടിട്ടു വേറെ പണിക്കു പോവരുത് .അരി വെന്തു കുഴയും .

3 – നന്നായി വാഷ്‌ ചെയ്ത ബസ്മതി റൈസ് 20 മിനിറ്റു വെള്ളത്തിൽ കുതിർക്കണം .( കുതിർക്കാതെയും ചെയ്യാം .ഞാൻ രണ്ടു രീതിയിലും ചെയ്യാറുണ്ട് ) എന്നിട്ട് drain ചെയ്യണം.അരിപ്പ ( കിഴുത്ത പാത്രം ) പോലെയുള്ള പാത്രത്തിൽ ഇടുക .

4 – ഇനി വേവിചൂട്ടാൻ ആണെങ്കിൽ വെട്ടിത്തിളക്കുന്ന വെള്ളതിൽ അരിയിട്ടു ഒരു 90 ശതമാനം വേവാകുമ്പോൾ ഉറ്റിയെദുക്കുക .ആവിയിൽ ഇരുന്നു ഒന്നുടെ വേകും.വെള്ളത്തിൽ ഉപ്പു ,നാരങ്ങ
നീര് ചേർക്കാൻ മറക്കരുത്.നാരങ്ങ നീര് ചേർത്താൽ റൈസ് ഒട്ടിപിടിക്കില്ല .ഒരു സ്പൂണ്‍ ഓയിൽ ചേർക്കുന്നതും നല്ലതാണു .( adachu vechu vevikkanam.)

5 – ഇനി നെയ്ച്ചോർ പോലെ വറ്റിച് എടുക്കാൻ ആണെങ്കിൽ ഒരു ഗ്ലാസ്‌ അരിക്ക് 2 ഗ്ലാസ്‌ വെള്ളം എന്ന കണക്കിൽ ഉപയോഗിക്കുക .

6 – ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ ആണെങ്കിൽ ഒരിക്കലും റൈസ് ചൂടോടെ മിക്സ്‌ ചെയരുത് .നന്നായി തണുത്ത ശേഷം ഉപയോഗിക്കുക .എന്നാലെ റൈസ് നല്ല പ്ലുഫ്ഫി ആയി വേറിട്ട്‌ നിലക്കു ..

7 – പ്രഷർ കുകെറിൽ ആണെങ്കിൽ ഒരു വിസിൽ വരുമ്പോൾ ഓഫ്‌ ചെയ്യാം .നല്ല പോലെ ആവി പോയതിനു ശേഷം തുറക്കുക .പിന്നെ കുകെറിൽ ഒരു കപ്പ്‌ അരിക്ക് ഒന്നര കപ്പ്‌ വെള്ളം മതി .

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പെർഫെക്റ്റ്‌ ആയ റൈസ് ഉണ്ടാക്കാൻ സാധിക്കും …..എല്ലാവർക്കം നന്ദി ……

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Prassanna Anilkumar on April 9, 2017

      Tnx.

        Reply
    2. posted by Sindhu Ramesh on April 9, 2017

      Thanks

        Reply
    3. posted by Nithya Radha on April 9, 2017

      Thanks

        Reply

    Leave a Reply

    Your email address will not be published.