Loading...

ചെമ്മീൻ മസാല (Prawn Masala)

By : | 0 Comments | On : December 4, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചെമ്മീന്‍ മസാല

തയ്യാറാക്കിയത്:- മുനീറ സഹീര്‍

ചെമ്മീന്‍ – 1/2 കിലോ
സവാള – 3 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1
ടേബിള്‍സ്പൂണ്‍
തക്കാളി – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍
തേങ്ങ ചുരണ്ടിയത് – 1/2 കപ്പ്
പെരുജീരകം – 1 നുള്ള്
പട്ട – 1 ഇഞ്ച് നീളം
ഗ്രാമ്പൂ – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

ചെമ്മീന്‍ വൃത്തിയായി കഴുകി വെളളം ഊറ്റി മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് പുരട്ടി വെക്കുക….

തേങ്ങ, പെരുജീരകം, പട്ട, ഗ്രാമ്പൂ, കുറച്ച് വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരച്ച് വെക്കുക….

പാനില്‍ കുറച്ച് എണ്ണ ചൂടാക്കി മസാല പുരട്ടി വെച്ച ചെമ്മീന്‍ ഇട്ട് വറുത്ത് വാങ്ങി വെക്കുക…. അതേ പാനില്‍ ബാക്കിയുള്ള എണ്ണ ഒഴിച്ച് സവാള അരിഞ്ഞത് ഇട്ട് വഴറ്റുക… ബ്രൗണ്‍ നിറമായാല്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക…. തക്കാളി കഷ്ണങ്ങള്‍,പച്ചമുളക് ചേര്‍ക്കുക…. തക്കാളി ഒന്ന് വാടിയാല്‍ അരച്ച മസാല ചേര്‍ത്ത് വഴറ്റി വറുത്ത ചെമ്മീനും, കറിവേപ്പില ചേര്‍ത്ത് യോജിപ്പിച്ച് 5 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക…. വെളളം ഒക്കെ വറ്റി മസാല പരുവത്തില്‍ ആയാല്‍ വാങ്ങാം…. Thank u….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Share This Post!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.