Loader

പനീർ പുലാവ് (Paneer Pulao)

By : | 1 Comment | On : December 24, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


പനീർ പുലാവ് (Paneer Pulao)

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

ബസ്മതി റൈസ് – 2 കപ്പ് (ഉപ്പിട്ട് വേവിച്ചു വയ്ക്കുക )
പനീർ–400gr ( ചതുരകഷണങ്ങളായി മുറിച്ചു വയ്ക്കുക )
സവാള – 1 കനം കുറച്ച് നീളത്തിൽ അരിഞ്ഞു വയ്ക്കുക
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 4 എണ്ണം
പച്ചമുളക് – 2
തക്കാളി – 1 ചെറുതായി അരിയുക
പുതിനയില – ‘3 tbട ( 1 tsp ഗാർണിഷിന് മാറ്റി വയ്ക്കുക )
മല്ലിയില – 2 tbs ( 1/2 tspകുറച്ചു മാറ്റി വയ്ക്കുക )
മഞ്ഞൾപ്പൊടി – 1/4 tsp
മുളകുപൊടി – 1 tsp
ഗരം മസാല – 2 tsp
ജീരകപ്പൊടി – 1/2 tsp
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
താളിക്കാൻ
——————-
എണ്ണ – 3 tbട
വഴനയില – 2 ചെറുത്
ഗ്രാമ്പൂ – 2
ഏലയ്ക്ക – ‘ 1
കുരുമുളക് (പൊടിയല്ല ) – 1/2 tsp
ജീരകം – 1/2 tsp
അണ്ടിപരിപ്പ് -10
1. പനീർ എണ്ണയിൽ Shallow fry ചെയ്തു വയ്ക്കുക.
2. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചു വയ്ക്കുക
3. ചീനച്ചട്ടി ചൂടാക്കി എണ്ണ ചൂടാവുമ്പോൾ ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക്, ജീരകം, വഴനയില എന്നിവ ഇട്ട് പൊട്ടുമ്പോൾ അണ്ടിപരിപ്പ് ചേർത്ത് മൂപ്പിക്കുക.അതിലേക്ക് സവാള ചേർത്ത് ഒന്നുവഴന്നു വരുമ്പോൾ ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റുക. അതിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, ഗരം മസാല, ജീരകപൊടി ചേർത്ത് വഴറ്റി തക്കാളിയും ഉപ്പും, ഒരു നുള്ളു പഞ്ചസാരയും ചേർത്ത് നല്ലപോലെ വഴറ്റി മല്ലയില, പുതിനയില ചേർത്ത് ഒന്നു ഇളക്കി നേരത്തേ വേവിച്ച ചോറും, പനീറും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് 2മിനുട്ട് ചെറുതീയിൽ വയ്ക്കുക. അതിനു ശേഷം വാങ്ങി മല്ലിയില പുതിന വിതറുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Latheesh Kumar M on April 20, 2016

      Very nice…

        Reply

    Leave a Reply

    Your email address will not be published.