Loader

കൂൺ മസാല (Mushroom Masala)

By : | 14 Comments | On : October 27, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കൂണ്‍ മസാല
(Mushroom Masala)

തയാറാക്കിയത് ::ജിന്‍സു ജിക്കു

കൂണ്‍(Mushroom)
– 250ഗ്രാം
സബോള – 1 വലുത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 1/2 table spoon
തക്കാളി (ചെറുത്)- 1 (paste ആക്കുക)
മഞ്ഞള്‍പൊടി – 1/2 tea spoon
മുളകുപൊടി – 1 table spoon
മല്ലിപൊടി – 1 1/2 tablespoon
ഗരംമസാലപൊടി – 1 tea spoon
കടുക് – 1tea spoon
എണ്ണ – 2 table spoon
ഉപ്പ് – ആവിശ്യത്തിന്ന്
നാരങ്ങാനീര് – 1tea spoon

താളിക്കാന്‍:-
Butter – 1table spoon
വെളുത്തുള്ളി – 5അല്ലി (മുഴുത്തതായിട്ടു അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം(കീറിയത്)
ജീരകം – 1 tea spoon
കുരുമുളക്പൊടി – 1tea spoon
കറിവേപ്പില – ആവിശ്യത്തിന്ന്
മല്ലിയില – ആവിശ്യത്തിന്ന്

* ഒരു പാന്‍ അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി സബോള എന്നിവ നന്നായി വഴറ്റുക.
*ശേഷം പൊടികള്‍ എല്ലാം ചേര്‍ത്ത് നന്നായി വഴറ്റുക, തക്കാളി paste ചേര്‍ത്ത് പച്ചമണം മാറുംവരെ വഴറ്റുക(എണ്ണ തെളിയുന്നത് വരെ)
*mushroomമും ഉപ്പും ചേര്‍ത്ത് ഇളക്കി, ചെറു തീയില്‍ മൂടി വെച്ച് വേവിക്കുക(5മിനിറ്റ)
* mushroom വേവാന്‍ ആവിശ്യത്തിന് വെള്ളം അതില്‍നിന്നു തന്നെ വരും.ഗ്രേവി അധികം ആവിശ്യമെങ്കില്‍ മാത്രം കുറച്ചു വെള്ളം ചേര്‍ക്കുക.
*mushroom വെന്തത്തിന് ശേഷം മൂടി തുറന്ന് ഒന്ന് ഇളകി ചെറുതീയില്‍ വെക്കുക.
*ഈ സമയം മറ്റൊരു പാന്‍ അടുപ്പില്‍ വെച്ച് (butter മുതല്‍- മല്ലിയില വരെ)താളിച്ചു കറിയില്‍ ചേര്‍ക്കുക. നാരങ്ങാനീരും ചേര്‍ത്ത് തീ off ചെയുക.

Note:::
° താളിക്കുമ്പോള്‍ വെളുത്തുള്ളിയുടെ നിറം ഒട്ടു മാറേണ്ട.
° തക്കാളി തിളക്കുന്ന വെള്ളത്തില്‍ 1 മിനിറ്റ് ഇട്ടതിനു ശേഷം എടുത്തു തൊലി കളഞ്ഞു paste ആകുക.
° ജീരത്തിന്റെ taste അധികം ഇഷ്ടമുള്ളവര്‍, മസാലപൊടി കളുടെ കൂട്ടത്തില്‍ 1 tea spoon ജീരകപൊടിയും ചേര്‍ക്കാം.
° എരു ഇഷ്ടത്തിന് അനുസരിച്ച് ക്രമീകരിക്കുക.
° താളിക്കുമ്പോള്‍ കുരുമുളക്പൊടി ചേര്‍ക്കാതെ ഇരിക്കരുത്

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (14)

    1. posted by Teresa Chullikkatt on February 18, 2016

      Gud

        Reply
    2. posted by Athulyarenjith Athulyarenjith on February 17, 2016

      My fvrt

        Reply
    3. posted by Shibu Kochuthottam on February 16, 2016

      Good

        Reply
    4. posted by Ibrahim Palappetty on February 16, 2016

      very good

        Reply
    5. posted by Ashna Ashiq on February 16, 2016

      Wooow kothikittutto

        Reply
    6. posted by Manju Thattil on February 16, 2016

      I made this today it came out well

        Reply
    7. posted by ഷെമി മുസ്തഫ on February 16, 2016

      tasty
      …..supper

        Reply
    8. posted by Vichus Alepy on February 16, 2016

      dankuuuu jinsu chechiiii

        Reply
    9. posted by Wilson Kaniyaparambil on February 16, 2016

      NANNYTUND

        Reply
    10. posted by Raju Raju on February 16, 2016

      സൂപ്പര്‍

        Reply
    11. posted by Shibu Kr on February 16, 2016

      Supper

        Reply
    12. posted by Vahid NT on February 16, 2016

      Tasty

        Reply
    13. posted by Manoj Dhanya on February 16, 2016

      Good

        Reply
    14. posted by Jeslin Jerina on February 16, 2016

      I don’t know malayalam to read. Will you please write the ingredients in English

        Reply

    Leave a Reply

    Your email address will not be published.