Loader

മുളയരി ചക്ക പ്രഥമൻ (Mulayari Chakka Pradhaman)

By : | 0 Comments | On : December 18, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മുളയരി ചക്ക പ്രഥമൻ

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

മുളയരി – 1 കപ്പ്
ചക്കവരട്ടിയത് – 2 കപ്പ്
ശർക്കര – 1/2 kg (പാനിയാക്കുക)
അണ്ടിപരിപ്പ് -10
തേങ്ങാ കൊത്ത് – 2 tbട
ഏലയ്ക്ക – 1/2 tsp
ചുക്കുപൊടി – 1/2 tsp
നെയ്യ് – 5 tbs
തേങ്ങ പാൽ – ഒന്നാം പാൽ – 1 കപ്പ്
രണ്ടാം പാൽ – ഒന്നര ലിറ്റർ
മുളയരി ഒന്നു മിക്സിയിൽക്രഷ് ചെയ്ത്ഒരു ദിവസം വെള്ളത്തിൽ കുതിർത്തെടുക്കുക. അത് കുക്കറിൽ നന്നായി വേവിച്ചെടുക്കുക.( 6 വിസിൽ ) ഉരുളി ചൂടാക്കി നെയ്യൊഴിച്ച് മുളയരി വേവിച്ചതും, ശർക്കര പാനിയാക്കിയതും ചേർത്ത് നന്നായി യോജിപ്പിക്കുക. ചക്കവരട്ടിയത് അര ഗ്ലാസ്സ് ചെറുചൂടുവെള്ളത്തിൽ കലക്കി ഇതിലേക്ക് ചേർത്ത് നന്നായി മൂന്നു മിനിട്ട് ഇളക്കുക. അതിനു ശേഷം രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി കുറുകി വരുന്ന സമയത്ത് ഒന്നാം പാൽ ചേർത്ത് വാങ്ങി വച്ചു ഏല്ക്കാപ്പൊടി, ചുക്കുപൊടി ചേർക്കുക. നെയ്യിൽ അണ്ടിപരിപ്പും, തേങ്ങാകൊത്തും കൂടി മൂപ്പിച്ച് ഇതിലേക്ക് ചേർക്കുക. സ്വാദിഷ്ടവും വ്യത്യസ്തവുമായ പായസം തയ്യാർ…..!!!

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.