Loader

‍ചക്ക അച്ചാർ (Jackfruit Pickle)

By : | 0 Comments | On : January 5, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ചക്ക അച്ചാർ:-

തയ്യാറാക്കിയത്:- നേഹ മോൾ

ചേരുവകള്‍
*************
ഇടിചക്ക -1
വിനിഗര്-150ml‍
കാശ്മീരിമുളക് പൊടി-5tsp
കടുക്പരിപ്പ്-1tsp
വെളുത്തുള്ളി -6അല്ലി
ഇഞ്ചി ചെറിയകഷ്ണം
ഉലുവ,കായം വറുത്ത് പൊടിച്ചത്-2tsp
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
*********************
ഇടിചക്ക മുള്ള് കളഞ്ഞ് വലിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി കഴുകി ആവിയില്‍ വേവിക്കുക(25 mnt).
ചൂടാറിയാല്‍ ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി,വെളിച്ചെണ്ണയില്‍ വഴറ്റിയെടുക്കുക.
ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ വെളുത്തുള്ളി ഇഞ്ചി അരിഞ്ഞത് ഇട്ടു വഴറ്റുക,മൂത്തു വരുമ്പോള്‍ ഇതിലെക്ക് കടുക് പരിപ്പ് ചേര്‍ക്കാം,കാശ്മീരി മുളക് പൊടി ചേര്‍ത്ത് വിനീഗര്‍ ഒഴിച്ച് ചൂടാകുമ്പോള്‍,ഉപ്പും ചക്കയുംചേര്‍ത്ത് ഇളക്കി കൊടുക്കുക,ഉലുവ,കായം പൊടിച്ചതും കൂട്ടി ഇളക്കിയെടുക്കാം…അച്ചാര്‍ റെഡി,,ചക്ക കിട്ടാന്‍ മാര്‍ഗ്ഗം ഉള്ളവര്‍ try ചെയ്തു നോക്കണേ….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.