Loader

ചക്ക കിണ്ണത്തപ്പം (Jackfruit Kinnathappam)

By : | 1 Comment | On : December 20, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചക്ക കിണ്ണത്തപ്പം
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

ചക്ക വരട്ടിയത് – 1കപ്പ്
അരിപ്പൊടി -1 1/2 കപ്പ്
തേങ്ങ പാൽ -1 കപ്പ്
ശർക്കര ചീകിയത് – 1 കപ്പ്
ചുക്കുപൊടി- 1/2 tsp
ഏലയ്ക്ക പൊടി-1/2 tsp
തേങ്ങ ചെറുതായി മുറിച്ചത് – 3 tbs
അണ്ടിപരിപ്പ് 10
നെയ്യ് -2t bട
ശർക്കര വളരെകുറച്ചു വെള്ളം ചേർത്ത് തിളപ്പിച്ച് പാനിയാക്കി വയ്ക്കുക.
ചക്കവരട്ടിയത് ഇളം ചൂടുവെള്ളം ചേർത്ത് കലക്കി വയ്ക്കുക.
അരിപ്പൊടി തേങ്ങാപാൽ ചേർത്ത് മിക്സ് ചെയ്ത് ചക്ക വരിട്ടിയതും ചേർത്തിളക്കി ശർക്കര പാനി ചേർക്കുക.ഇഡ്ഡലി മാവിന്റെ അയവിൽ കലക്കുക.അതിലേക്ക് ചുക്കുപൊടി, ഏലയ്ക്കാപൊടി, കുറച്ചു തേങ്ങാ നെയ്യിൽ വറുത്തത്, കുറച്ചു അണ്ടിപരിപ്പ് നെയ്യിൽ വറുത്തതും ചേർത്ത് നന്നായി യോജിപ്പിക്കുക.കുഴിയുള്ള വട്ടത്തിലുള്ള പ്ലേറ്റിൽ നെയ്യ് പുരട്ടി അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് അതിന്റെ മുകളിൽ ബാക്കി തേങ്ങാക്കൊത്തും, അണ്ടിപരിപ്പും വിതറി25 മിനിട്ട് ആവിയിൽ വേവിച്ചെടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Radhakrishnan Nair on April 10, 2016

      Nalla testi food laik my

        Reply

    Leave a Reply

    Your email address will not be published.