Loader

Fish Soup (Kanamb) | Ignatious Joshua | Malayala Pachakam

By : | 0 Comments | On : December 12, 2015 | Category : യുട്യൂബ് വീഡിയോ

വീഡിയോ കാണാം : https://youtu.be/M95ScFfv78I

തയ്യാറാക്കിയത് : ഡെയ്സി ഇഗ്നേഷ്യസ്

ഫിഷ് സൂപ്പ്
ഇന്ന് അവതരിപ്പിക്കുന്നത് ഒരു ഫിഷ് വിഭവം ആണ്. കണമ്പ് എന്ന ഫിഷ് ഉപയോഗിച്ച് സുപ്പ് കറി ഉണ്ടാക്കുന്ന വിധം.
കൊല്ലം നിവാസികൾക്ക് എറെ ഇഷ്ടമുള്ള ഒരു വിഭവമാണ് ഫിഷ് സുപ്പ് കണമ്പ് കൂടാതെ നെയ്മീൻ തല, കരിമീൻ ചെംമ്പല്ലി, അനേകം കായൽ കടൽ മത്സ്യങ്ങൾ ഉപയോഗിച്ചും സൂപ്പ് ഉണ്ടാക്കാം.
ചേരുവകൾ
കണമ്പ്ഫിഷ് – 750gm
പച്ച മാങ്ങാ – ഒന്ന് ( അത്യാവശ്യം പുളിയുള്ളത്)
പച്ചമുളക് – 6 എണ്ണം
ഇഞ്ചി – 2 കഷണം
ചെറിയ ഉള്ളി – 10 എണ്ണം
കറിവേപ്പില അവശ്യത്തിന്
മുളക് പൊടി – 2 ടേബിൾ സ്പൂൺ
മല്ലിപൊടി – രണ്ടര ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസപൂൺ
തയ്യാറാക്കുന്ന വിധം
ഒരു മൺ ചട്ടിയിൽ ഉള്ളി, ഇഞ്ചി ചതച്ച് ഇടുക പച്ചമുളക് നീളത്തിൽ കീറിയിടുക
ഇതിനെ കൂടെ മുകളിൽ പറഞ്ഞിരിക്കുന്ന മസാല പൊടികൾ ഇട്ട് മാങ്ങായുo അവശ്യത്തിന് ഉപ്പും കറിവേപ്പിലയും ഇട്ട് ഒരു മുക്കാൽ ലിറ്റർ വെള്ളമൊഴിച്ച് തിളപ്പിക്കുക
തിളച്ചു വരുമ്പോൾ മീൻ ഇടുക 15 മിനിട്ട് വെന്താൽ മതി മീൻ ആപ്പോൾ കറി റെഡി
ചോറിന്റെ കൂടെ കഴിക്കാം

BGM: Hearbeat – Naveen Kumar

    Leave a Reply

    Your email address will not be published.