Loading...

ഫേസ്ബുക്ക് സ്ട്രീം


Comments Off on ഫേസ്ബുക്ക് സ്ട്രീം | Last Update: September 9, 2015

[facebook-stream limit=”25″ only_owners_posts=”1″ cols=”3″ theme=”white” padding=”10″ margin_bottom=”50″ fb_page_id=”MalayalaPachakam” hide_no_media=”0″]

7th of June 2019 05:22 PM Link
ചായ കട പലഹാരം സുഖിയൻ | Sukhiyan
തയ്യാറാക്കിയത് :റിനി മാത്യു

വിശദമായ വിഡിയോക്കായി ലിങ്ക്-ൽ ക്ലിക്ക് ചെയ്യണേ :https://youtu.be/bGfXmW1Dc1g
ചെറുപയർ -1/2 cup
ശർക്കര -1/2 cup-3/4 cup
തേങ്ങാ ചിരകിയത് -1/2 cup
ഏലക്കാപ്പൊടി -1/2 tsp
മൈദാ -3/4 cup
അരിപൊടി -1 tbsp
മഞ്ഞൾപൊടി -1/4 tsp
ഉപ്പ്-ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്

ചെറുപയർ മൂന്നു മണിയ്ക്കൂർ കുതിർത്ത ശേഷം അല്പം ഉപ്പും 1/ 2 കപ്പ് വെള്ളവും ചേർത്ത് കുക്കർ-ൽ മീഡിയം-ഹൈ ഫ്ളയിം ൽ
രണ്ടു വിസിൽ കേൾക്കുന്ന വരെ വേവിക്കുക.(ചെറുപയർ വെന്തു കുഴഞ്ഞു പോകരുത് )ശർക്കര 1/ 4 കപ്പ് വെള്ളം
ചേർത്ത് പാനിയാക്കി എടുക്കുക.മൈദാ,അരിപൊടി ,ഉപ്പ്,മഞ്ഞൾപൊടി,ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കട്ടിയുള്ള
മാവ് തയാറാക്കുക.ഒരു പാൻ-ൽ തേങ്ങാ ചിരകിയത് ചേർത്ത് ചൂടാക്കിയ ശേഷം ചെറുപയറും ശർക്കര പാനിയും
ചേർത്തിളക്കുക.ഏലക്കാപൊടിയും ചേർത്ത് ഡ്രൈ ആയി വരുമ്പോ തീ ഓഫ് ചെയ്യുക.തണുത്ത ശേഷം ചെറിയ
ഉരുളകളാക്കുക.ഇത് മാവ്-ൽ മുക്കി ചൂടായ എണ്ണയിൽ മീഡിയം ഫ്ളയിം ൽ വറുത്തു കോരുക.
Message image
7th of June 2019 05:18 PM Link
ബീൻസ് ഫ്രൈ ( സ്പെഷ്യൽ എഡിഷൻ )
തയ്യാറാക്കിയത് :ലക്ഷ്മി രാഹുല്‍

ഇത്രയും നാൾ ഇത് അറിയാതെ പോയല്ലോ . ബീൻസ് കേട്ടാൽ മുഖം തിരിച്ചു പോകാൻ വരട്ടെ ബീൻസ് ഇഷ്ടമല്ലാത്തവർ പോലും കഴിച്ചു പോകുന്ന ഒരു വ്യത്യസ്ത ബീൻസ് ഫ്രൈ ആണ് ഇത്

ചേരുവകൾ

ബീൻസ് - 150 ഗ്രാം
മൈദ - 1 കപ്പ്
ബ്രഡ് ക്രംബ്സ് - 2 കപ്പ്
ഒനിയൻ പൗഡർ - 1 ടീസ്പൂൺ
ഗാർലിക് പൗഡർ - 1 ടീസ്പൂൺ
മുളക് പൊടി - 1 ടേബിൾസ്പൂൺ
മുട്ട - 2 എണ്ണം
വെള്ളം - ആവിശ്യത്തിന്
ഉപ്പ് - ആവിശ്യത്തിന്
ഓയിൽ - ആവിശ്യത്തിന്

തയാറാക്കുന്ന വിധം

ബീൻസ് നല്ലത് പോലെ കഴുകിയതിന് ശേഷം ഇതിന്റെ രണ്ട് അറ്റവും കളഞ്ഞു വെക്കാം ഇനി ഒരു പാനിൽ വെള്ളം ഒഴിച്ച് ചൂടാക്കി അതിൽ ബീൻസ് ഇട്ട് വേവിക്കണം. ബീൻസ് പകുതി വെന്ത ശേഷം ഇതു പെട്ടന്ന് തന്നെ തണുത്ത വെള്ളത്തിലേക്ക് മാറ്റണം ബീൻസ് കൂടുതൽ വെന്തു പോകാതിരിക്കാൻ വേണ്ടി ആണ് . ഇനി ഇതിനു വേണ്ട മാവ് തയാർ ചെയ്യുന്നതിന് വേണ്ടി മൈദയിൽ മുളക് പൊടിയും, ഗാർലിക് പൗഡറും , ഒനിയൻ പൗഡറും, ഉപ്പും ചേർത്ത് നല്ലതു പോലെ ഇളക്കി എടുക്കണം . ഇനി ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ഒഴിച്ച് നല്ലത് പോലെ അടിച്ചു എടുത്തു വെക്കാം . ഇനി ബീൻസ് വെള്ളമയം കളഞ്ഞു മാവിൽ മുക്കി മുട്ടയിലും മുക്കി ഇത് രണ്ടു പ്രാവിശ്യം ആവർത്തിച്ചാൽ മാവ് നല്ലത് പോലെ ബീൻസിൽ പിടിക്കും ഇതിന് ശേഷം ബ്രഡ് ക്രംബ്സ് ഇൽ മുക്കി എണ്ണയിൽ വറുത്തെടുക്കാം . എണ്ണയിൽ വറുക്കുമ്പോൾ തീ കുറിച്ചിട്ടു വേണം വറുക്കാൻ. നല്ല ഒരു ബ്രൗൺ കളർ ആയതിനു ശേഷം എണ്ണയിൽ നിന്ന് കോരി എടുക്കാം . അങ്ങനെ ബീൻസ് ഫ്രൈ നമുക്ക് സെർവ് ചെയ്യാം .

https://youtu.be/BHGQbvpCAwc
Message image
5th of June 2019 04:52 PM
എല്ലാ കൂട്ടുകാര്‍ക്കും മലയാളപാചകം കൂട്ടായ്മയുടെ ഈദ് ആശംസകള്
2nd of June 2019 04:08 PM Link
പാഷൻ ഫ്രൂട്ട് ബനാന മിൽക്ക് ഷേക്ക് .
തയ്യാറാക്കിയത് :ലക്ഷ്മി രാഹുല്‍

നോമ്പ് തുറക്കാൻ പറ്റിയ ഒരു സൂപ്പർ ഡ്രിങ്ക് ആണ് പാഷൻ ഫ്രൂട്ട് ബനാന മിൽക്ക് ഷേക്ക് ..ഇതു ഒരു ഗ്ലാസ് കുടിച്ചു നിങ്ങളുടെ ദിവസം തുടങ്ങിയാൽ ഈ വേനൽച്ചൂടിലും വളരെ ഉന്മേഷത്തോട് കൂടി നിങ്ങൾക്ക് ചിലവഷിക്കാം .. വിറ്റാമിൻ A യും വിറ്റാമിൻ C യും ധാരാളം അടങ്ങിയ ഒരു ഫലം ആണ് പാഷൻ ഫ്രൂട്ട് . ഇത് നിങ്ങൾക്ക് വളരെ ഈസി ആയിട്ട് ഇങ്ങനെ ഷേക്ക് ഉണ്ടാക്കാൻ കഴിയും.

ചേരുവകൾ...

പാഷൻ ഫ്രൂട്ട് - 4 എണ്ണം
പഞ്ചസാര - 2 ടേബിൾ സ്പൂൺ
പഴം - 2എണ്ണം
തണുത്ത പാൽ -2 കപ്പ് വാനില ഐസ്ക്രീം - 2 സ്കൂപ്പ്

തയാറാക്കുന്ന വിധം

പാഷൻ ഫ്രൂട്ട് ന്റെ മാതളം എടുത്തു ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു ചെറുതായി അടിച്ചു അരിച്ചു എടുക്കണം. അതിനു ശേഷം ചെറുതായി അരിഞ്ഞ പഴം, വാനില ഐസ് ക്രീം, പഞ്ചസാര,പാഷൻ ഫ്രൂട്ട് ജ്യൂസ്, പാൽ എന്നിവ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നല്ലതായിട്ടു അടിച്ചു എടുക്കണം.
ഗ്ലാസിലേക്ക് പകർത്തി പാഷൻ ഫ്രൂട്ട് ന്റെ മാതളം ചേർത്ത് അലങ്കരിക്കാം.

https://youtu.be/_poTJDkjGRE
Message image
2nd of June 2019 04:06 PM Link
സുഖിയൻ
തയ്യാറാക്കിയത് :ഗീത അനില്‍
https://youtu.be/tU6a7BnZiT8
വേണ്ട ചേരുവകൾ
ചെറുപയർ:200gm
തേങ്ങാ(grated):200gm
ശർക്കര:150gm
ഏലക്കാപ്പൊടി:2tsp
മൈദ:1cup(150ml cup)
അരിപ്പൊടി:3tsp
മഞ്ഞൾപ്പൊടി:1/4tsp
എണ്ണ: deep fry ചെയ്യാൻ ആവശ്യത്തിന്
വെള്ളം:150ml

തയ്യാറാക്കുന്ന വിധം

ചെറുപയർ തലേന്ന് വെള്ളത്തിൽ ഇട്ടു കുതിർത്ത് എടുക്കുക. അതിൽ നികക്കെ വെള്ളം ഒഴിച്ചു വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ ശർക്കര ഉരുക്കിയെടുക്കുക. ഒരു പരന്ന പാത്രത്തിൽ ഉരുക്കിയ ശർക്കര അരിച്ചു ഒഴിക്കുക. ഇതിലേക്ക് തേങ്ങാ ചേർത്തു ഇളക്കുക. ഇതിലേക്ക് ഏലക്കാപ്പൊടി ചേർക്കുക. ഇതിലേക്ക് വേവിച്ച ചെറുപയർ ഒട്ടും വെള്ളം ഇല്ലാതെ ചേർക്കുക. നന്നായി ഇളക്കുക. ഇതു നന്നായി മിക്സ് ആയി കഴിയുമ്പോൾ തീയിൽ നിന്നും മാറ്റി ചൂട് ആറാൻ വക്കുക. ഈ സമയം ഒരു ചെറിയ പത്രത്തിൽ മൈദ, അരിപ്പൊടി, മഞ്ഞൾ പ്പൊടി ഇവ വെള്ളം ചേർത്തു കുഴച്ചെടുക്കുക.
ചെറുപയർ മിക്സ് ചൂടാറി കഴിയുമ്പോൾ ഉരുളകൾ ആക്കി മൈദ മിക്സിൽ മുക്കി നന്നായി ചൂടാക്കിയ എണ്ണയിൽ വറുത്തു കോരുക.
Message image
2nd of June 2019 04:03 PM Link
കറുമുറെ കഴിക്കാം വീട്ടിൽ ഉണ്ടാക്കിയ ഈ പൊട്ടറ്റോ ചിപ്സ് // Homemade Crispy Potato Chips
തയ്യാറാക്കിയത് :അന്നൂസ് recipes

വിശദമായ വീഡിയോ കാണാൻ ഈ ലിങ്ക് നോക്കണേ👇
https://youtu.be/P-ZDimF91z8
ആവശ്യമായ സാധനങ്ങൾ :
----------------------------------------------
ഉരുളക്കിഴങ്ങ് - കനം കുറച്ചു അരിഞ്ഞെടുത്തത് ആവശ്യാനുസരണം
ഉപ്പു - ആവശ്യത്തിന്
വിനാഗിരി - 1 tbsp
എണ്ണ - വറുക്കുന്നതിന് ആവശ്യമായത്

ഉരുളക്കിഴങ്ങു തൊലി കളഞ്ഞു കഴുകി എടുത്തതിനു ശേഷം വട്ടത്തിൽ കനം കുറച്ചു അരിഞ്ഞെടുക്കണം. വലിയ ഒരു പാത്രത്തിൽ നന്നായി തണുത്ത വെള്ളം എടുത്തു അതിലേക്കു വിനാഗിരിയും , ഉപ്പും ഒഴിച്ച് യോജിപ്പിച്ചതിനു ശേഷം, അരിഞ്ഞു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങു ഇട്ടു 15 മിനിറ്റ് വെക്കണം. അതിനു ശേഷം വെള്ളം ഊറ്റി കളഞ്ഞു ചൂടായ എണ്ണയിലേക്ക് ഇട്ടു നന്നായി മൊരിഞ്ഞു കിട്ടുന്നത് വരെ വറുത്തെടുക്കാം. ഇത് കനം കുറവായതു കൊണ്ട് കരിഞ്ഞു പോകാതെ ഇരിക്കാൻ അടുപ്പിൽ മീഡിയം തീയിൽ വേണം ഫ്രൈ ചെയ്യാൻ.
Message image
2nd of June 2019 04:01 PM Link
വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന രണ്ടു മംഗോ പുഡ്ഡിംഗ് !!
തയ്യാറാക്കിയത് :റിനി മാത്യു
ജലാറ്റിൻ ചൈനാഗ്രാസ്സ് കോൺഫ്ലവർ ക്രീം ഒന്നും വേണ്ട ഈ പുഡ്ഡിംഗ് തയാറാക്കാൻ .
ബേക്ക് ചെയ്യണ്ട ആവശ്യവുമില്ല .വിശദമായ വീഡിയോ ലിങ്ക്:https://youtu.be/VmK-ncZKw-k
റെസിപ്പി 1 :മാങ്കോ കസ്റ്റാർഡ്

മാമ്പഴം -2
പാൽ-1.5 കപ്പ്
പഞ്ചസാര- ആവശ്യത്തിന്
കസ്റ്റാർഡ് പൗഡർ -2.5tbsp
മംഗോ എസ്സെൻസ് -1/2 tsp

1/2 കപ്പ് പാൽ-ൽ കസ്റ്റാർഡ് പൌഡർ മിക്സ് ചെയ്യുക .മാമ്പഴം ആവശ്യത്തിന് പഞ്ചസാര ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
ഒരു പാൻ-ൽ പാൽ,ആവശ്യത്തിന് പഞ്ചസാര,കസ്റ്റാർഡ് പൗഡർ ചേർത്ത പാൽ,മാമ്പഴം അടിച്ചത് ,എസ്സെൻസ് എന്നിവ ചേർത്ത്
നന്നായി മിക്സ് ചെയ്‌ത ശേഷം അടുപ്പിൽ വച്ച് നന്നായി കുറുക്കി എടുക്കുക.തണുത്ത ശേഷം പുഡ്ഡിംഗ് ബൗൾ ലാക്കി ഫ്രിഡ്ജ്-ൽ
വച്ച് സെറ്റ് ചെയ്ത ശേഷം സെർവ് ചെയ്യാം.

റെസിപ്പി : ലയേർഡ് മംഗോ കസ്റ്റാർഡ് ബിസ്ക്കറ്റ് പുഡ്ഡിംഗ്

മാമ്പഴം -2
പാൽ -1.5 cup
കസ്റ്റാർഡ് പൗഡർ -2 tbsp
പഞ്ചസാര -ആവശ്യത്തിന്
മാങ്കോ /വാനില എസ്സെൻസ് -1/2 tsp
ആരോറൂട്ട് ബിസ്ക്കറ്റ് -6
ഉപ്പില്ലാത്ത ബട്ടർ -2 tbsp

മാമ്പഴം ആവശ്യത്തിന് പഞ്ചസാര ചേർത്ത് അടിച്ചെടുക്കുക .ബിസ്ക്കറ്റ് നന്നായി പൊടിച്ച ശേഷം ബട്ടർ മിക്സ് ചെയ്തു വയ്ക്കുക.
1/2 കപ്പ് പാൽ-ൽ കസ്റ്റാർഡ് പൗഡർ മിക്സ് ചെയ്ത ശേഷം ബാക്കി പാൽ-ലേക്ക് ഒഴിച്ച് കൊടുക്കുക.ആവശ്യത്തിന് മധുരവും ,എസ്സൻസ് ഉം
ചേർക്കുക.ഇത് അടുപ്പിൽ വച്ച് കുറുക്കി എടുക്കുക.പുഡ്ഡിംഗ് ബൗൾ-ൽ കുറച്ചു ബിസ്ക്കറ്റ് മിക്സ് വച്ച് കൊടുക്കുക.അതിന്റെ മുകളിൽ
മാമ്പഴം ,കസ്റ്റഡ് എന്നീ ഓർഡർ-ൽ ലയർ ആക്കുക .ഫ്രിഡ്ജ്-ൽ വച്ച് തണുപ്പിച്ച ശേഷം സെർവ് ചെയ്യാം.
Message image
31st of May 2019 04:30 PM Link
ഹായ് ഫ്രണ്ട്‌സ് ....
ഇന്ന് നമ്മൾ അടിപൊളി ഒരു വെണ്ടയ്ക്ക മസാല ഉണ്ടാക്കുന്ന റെസിപ്പി ആണ് നോക്കുന്നത്...
വിശദമായ റെസിപ്പി കാണാൻ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യാൻ മറക്കരുതേ.
https://youtu.be/aCZvpVJBGt0 ചാനൽ subscribe ചെയ്യാനും feedback കമന്റ് ചെയ്യാനും മറക്കരുതേ.

തയ്യാറാക്കിയത് :വന്ദന അജയ്
വെണ്ടയ്ക്ക-200 gm
മഞ്ഞൾ പൊടി-1/ 4 ടീസ്പൂൺ
ഉപ്പു-ആവശ്യത്തിന്
എണ്ണ -3 ടേബിൾസ്പൂൺ

ആദ്യം വെണ്ടയ്ക്ക നന്നായി കഴുകി വെള്ളം ഇല്ലാതെ എടുത്തു വയ്ക്കുക.
ഒന്നര ഇഞ്ച് നീളത്തിൽ അരിഞ്ഞെടുക്കണം വെണ്ടയ്ക്ക.
ഒരു കടായിൽ എണ്ണ ചൂടാക്കി അതിൽ ഉപ്പും മഞ്ഞൾപൊടിയും ഇട്ടു വെണ്ടയ്ക്ക രണ്ടുസൈഡും മൂപ്പിച്ചെടുക്കുക.
അതായതു പകുതി വെന്തു കിട്ടിയാൽ മതി.
തീ കുറച്ചേ വച്ച് വേണം മൂപ്പിക്കാൻ .
എണ്ണയിൽ നിന്ന് എടുത്തു മാറ്റി വൈക്കം.

ഇനി ഗ്രേവി തയാറാക്കാൻ ആവിശ്യമായ സാധനങ്ങൾ എന്താണെന്നു നോക്കാം
ജീരകം-1/ 4 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1/ 2 ടേബിൾ സ്പൂൺ
സവാള-1 വളരെ ചെറുതായി അരിഞെടുത്തത്
കാശ്മീരി മുളക് പൊടി-3/ 4 ടേബിൾ സ്പൂൺ
മല്ലിപൊടി-1 ടേബിൾസ്പൂൺ
ഗരം മസാല-1/ 2 ടീസ്പൂൺ
തക്കാളി-1 ചെറുതായി അരിഞ്ഞത്
തൈര്-4 ടേബിൾ സ്പൂൺ(പുളി അനുസരിച്ചു)
എണ്ണ ,മല്ലിയില ,ഉപ്പു,പഞ്ചസാര
വെണ്ടയ്ക്ക ഫ്രൈ ചെയ്ത കടായിൽ തന്നെ ഗ്രേവി റെഡി ആക്കം.
അതിൽ എണ്ണ ഉണ്ടെങ്കിൽ വേറെ ചേർക്കേണ്ട .ആവശ്യമാണെങ്കിൽ ചേർക്കുക.
അതിലേക്കു ജീരകമിട്ടു പൊട്ടുമ്പോൾ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നവരെ വഴറ്റുക.
അതിലേക്കു സവാള അരിഞ്ഞതു ചേർത്ത് golden ബ്രൗൺ ആകുന്നവരെ വഴറ്റണം.
ഇനി അതിലേക്കു പൊടികൾ ഓരോന്നായി ചേർത്ത് വഴറ്റി തക്കാളി ചേർക്കാം.
തക്കാളി ചേർത്ത് നന്നായി മിക്സ് ചെയ്തു അടച്ചു വച്ച് ചെറിയ തീയിൽ ഒന്ന് വേവിച്ചെടുക്കാം.
തക്കാളി നന്നായി വെഞ്ചുടഞ്ഞാൽ അതിലേക്കു തൈര് ചേർത്ത് മിക്സ് ചെയ്യുക.
തൈര് ചേർക്കുമ്പോൾ തീ നന്നായി കുറച്ചേ വയ്ക്കണം.കട്ട തൈരാണെങ്കിൽ ഒന്ന് ബീറ്റ് ചെയ്തു വേണം ചേർക്കാൻ.
തൈര് ചേർത്ത് നിർത്താതെ ഇളക്കിക്കൊണ്ടിരിക്കുക.തൈര് ഒന്ന് ചൂടായി തുടങ്ങുമ്പോൾ ഗ്രേവിക്ക്‌ ആവിശ്യമാ വെള്ളോം ഉപ്പും ചേർത്ത് തിളക്കാൻ വയ്ക്കാം .തിളച്ചു തുടങ്ങുമ്പോൾ വാരത്തുവച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് മിക്സ് ചെയ്തു ഗ്രേവി നന്നായി കുറുകുന്നവരെ തിളപ്പിക്കുക.ഗ്രേവി നല്ല thick ആവുമ്പോൾ ആവിശ്യത്തിന് മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം.
വെണ്ടയ്ക്ക മസാല റെഡി......

NOTE:-ഇതിൽ ഞാൻ അവസാനം 1/ 4 ടീസ്പൂൺ പഞ്ചസാര ചേർത്തിട്ടുണ്ട്.ആവശ്യമെങ്കിൽ ചേർക്കാം .
തൈര് ചേർത്ത് തിളക്കത്തെ നോക്കണം.തൈര് ചൂടായി വരുമ്പോൾ തന്നെ വെള്ളം ചേർക്കേണ്ടകൊണ്ടേ വെള്ളം എടുത്തു വച്ചിട്ടു വേണം തൈര് ചേർത്ത് കൊടുക്കാൻ.
തൈരിന്റെ പുളി അനുസരിച്ചു കൂട്ടുകയും കുറക്കുകയും ചെയ്യാം.
എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

വന്ദന അജയ്
Message image
31st of May 2019 04:27 PM Link
Coconut drink

തയ്യാറാക്കിയത് :അജീഷ ഹുസ്സൈന്‍

നോമ്പു തുറക്കുമ്പോ ശരീരവും മനസും തണുക്കാൻ ഇതാ ഒരു ഈസി ആയിട്ടുള്ള പഴയമ രുചി. കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യു. https://youtu.be/szvLV7YmqCA ആദ്യമായി ചൈന ഗ്രാസ് വെള്ളത്തിൽ അലിയിച്ചു വെക്കുക. ഒരു പാന് ചൂടാക്കി അതിലേക് തേങ്ങ വെള്ളം ഒഴിക്കുക അതിലേക് ആവശ്യത്തിനുള്ള പഞ്ചസാര ചേർക്കുക ശേഷം ചൂടാക്കി അലിയിച്ചു വെച്ച ചൈന ഗ്രാസ് ഇതിലേക്ക് ഒഴിച്ചു മിക്സ്‌ ആകുക എന്നിട്ടു ഒരു ട്രെയിൽ ഒഴിച്ചു സെറ്റ് ആകാൻ വെക്കുക. ഇനി മിക്സി ജാറിൽ തേങ്ങ ചേർക്കുക പഞ്ചസാര ഏലക്ക ഇഞ്ചി വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. എന്നിട്ടു നന്നായി അരിച്ചു എടുക്കുക. എന്നിട്ടു serve ചെയ്യുന്ന ഗ്ലാസിൽ ഒഴിച്ചു അതിലേക് നേരത്തെ തയ്യാറാക്കി സെറ്റ് ആകാൻ വെച്ച ടെസേര്റ്റ് എടുത്തു ചെറിയ പീസ് ആക്കിട്ടു അതിലേക് ഇട്ടു കൊടുക്കുക. ശേഷം മുകളിൽ കുറച്ചു വെള്ളത്തിൽ കുതിർത്തു വെച്ച കസ്കസ് ഇട്ടു സെർവ് ചെയ്യാം.
Message image
31st of May 2019 04:23 PM Link
ഉർവശി,രംഭ,തിലോത്തിമ എന്ന് കേട്ടിട്ടില്ലേ ..എന്നാൽ രംഭ എന്ന ഔഷധ ഗുണം ഉള്ള ഒരു സസ്യത്തെ പറ്റി കേട്ടിട്ടുണ്ടോ .. ഇത് വെച്ച് വളരെ രുചികരം ആയ ഒരു നാലു മണി പലഹാരം ഉണ്ടാക്കിയാലോ .. ബിരിയാണി തയ്യാർ ചെയ്യുന്നവർക്ക് വളരെ സുപരിചിതം ആണ് ഈ സസ്യം ..എന്നിരുന്നാലും വളരെ വിരളം ആയി ആണ് നമ്മൾ ഈ സസ്യത്തെ ഉപയോഗിക്കുന്നത് .

https://youtu.be/z5Mu3yFW2E0 തയ്യാറാക്കിയത് :ലക്ഷ്മി രാഹുല്‍

ആവിശ്യമായ സാധങ്ങൾ

ഉള്ളിൽ നിറക്കാൻ

രംഭ / ബിരിയാണി കൈത - 1 എണ്ണം
തിരുമ്മിയ തേങ്ങ - 175 ഗ്രാം
ശർക്കര - 125 ഗ്രാം
വെള്ളം - 1/2 കപ്പ്

തേങ്ങ ക്രീപ്സ്

ഗോതമ്പ് പൊടി - 250 ഗ്രാം
രംഭ / ബിരിയാണി കൈത - 4 ഇല ചെറുതായി അരിഞ്ഞത്
വെള്ളം - 1 കപ്പ്
തേങ്ങ പാൽ - 150 മില്ലി
മുട്ട - 1 എണ്ണം
വെജിറ്റബിൾ എണ്ണ - 1 ടീസ്‌പൂൺ
ഉപ്പ് - ആവിശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ചു ചൂടായ ശേഷം അതിൽ ശർക്കര അരിഞ്ഞു ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ചു ശർക്കര പാനി ഉണ്ടാക്കി എടുക്കാം . ഇതിലേക്ക് ഒരു രംഭ/ ബിരിയാണി കൈതയുടെ ഇല ഇട്ട് കൊടുക്കണം . ശർക്കര പാനി ആയതിനു ശേഷം അതിലേക്ക് തിരുമ്മിയ തേങ്ങ കൂടി ഇട്ട് വെള്ളം പറ്റിച്ചു എടുക്കണം .

ഒരു മിക്സിയുടെ ജാറിൽ അരിഞ്ഞു വെച്ചിരിക്കുന്ന രംഭ ഇല ഇട്ട് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് അരച്ചു എടുത്ത് ഇതിന്റെ ജ്യൂസ് മാത്രം അരിച്ചു എടുത്തു മാറ്റി വെക്കാം

ഒരു അരിപ്പയിൽ ഗോതമ്പ് പൊടി ഉപ്പു ചേർത്ത് അരിച്ചു എടുക്കാം ഇതിലേക്ക് രംഭ ഇല ജ്യൂസും തേങ്ങാ പാലും മുട്ടയും എണ്ണയും ഒഴിച്ച് ദോശ മാവ് പരുവത്തിൽ നന്നായി ഇളക്കി എടുക്കണം

ഒരു പരന്ന പാൻ അടുപ്പിൽ വെച്ച് എണ്ണ പരത്തി ചൂടാകുമ്പോൾ മാവ് ഒഴിച്ചു പാൻ ഒന്ന് ചുറ്റിച്ചു രണ്ട് സൈഡും വേവിച്ചു എടുക്കാം ഇതിലേക്ക് ആദ്യം തയാർ ചെയ്ത ശർക്കര പാനിയിൽ പറ്റിച്ചെടുത്ത തേങ്ങ ഇതിലേക്കു വെച്ച് മടക്കി ഉരുട്ടി എടുക്കാം .

https://youtu.be/z5Mu3yFW2E0
. ഇതു പോലുള്ള പുതു വിഭവങ്ങൾ കാണാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു അടുത്തുള്ള ബെൽ ഐക്കൺ കൂടി അമർത്തുക
Message image
31st of May 2019 04:21 PM Link
ഹായ് ഫ്രണ്ട്സ്
ഇന്ന് ഒരു അടിപൊളി ഈവനിംഗ് സ്നാക്കുമായാണ് ഞാൻ വന്നിരിക്കുന്നത് തയാറാക്കിയത് - സിതാര അഷ്റഫ്

മാലിദ്വീപിലെ സ്പെഷ്യൽ വിഭവമായ
ബിസ്ക്കീമിയയാണ്
ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നത്

വീഡിയോ കാണാൻ CLICK HERE 👇🏻
https://youtu.be/88OA3ddAVVw
നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ

INGREDIENTS
മൈദ. - 1 Cup
വെള്ളം - 1/2 Cup
ഉപ്പ് - പാകത്തിന്
കബേജ് - 1 Cup [ അരിഞ്ഞത് ] സവാള - 1 [ അരിഞ്ഞത് ]
കോഴിമുട്ട - 2
കുരുമുളക് പൊടി - ആവശ്യത്തിന്
പച്ചമുളക് ' - 2 [ അരിഞ്ഞത് ] തയാറാക്കുന്ന വിധം മൈദ വാട്ടി കുഴച്ച് അതിലേക്ക് പച്ചക്കറികളുടെയും കോഴിമുട്ടയുടെയും മിക്സ് ചേർത്ത് റോൾ ചെയ്തെടുക്കുക തുടർന്ന് ഫ്രൈ ചെയ്തെടുക്കുക. ഗോൾഡൻ ബ്രൗൺ നിറമാവുമ്പോൾ കോരിയെടുക്കുക. If you like this recipe Subscribe &SHARE MOLEES KITCHEN
Message image
31st of May 2019 04:17 PM Link
അലീസ റെസിപ്പി
തയ്യാറാക്കിയത് :മുംതാസ്

സൂചിഗോതമ്പ് - ഒരു കപ്പ്
ചിക്കൻ -200ഗ്രാം
വെള്ളം- മൂന്നു കപ്പ്
ഉപ്പു-പാകത്തിന്
ഏലക്കായ- 5
പട്ട -രണ്ട് കഷണം
ഗ്രാമ്പൂ- 5

ചിരകിയ തേങ്ങ -അര മുറി
വെള്ളം- ഒന്നരക്കപ്പ്
ചെറിയ ഉള്ളി -അഞ്ച്
ഗാർണിഷ് ചെയ്യാൻ
നെയ്യ് -ഒരു ടീസ്പൂൺ
സബോള -അരിഞ്ഞത് 2
അണ്ടിപ്പരിപ്പ് -ഒരുപിടി
മുന്തിരി -ഒരുപിടി
1. ഒരു കപ്പ് സൂചിഗോതമ്പ് നാലു മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കുക.. നാലു മണിക്കൂറിനു ശേഷം ഇത് നന്നായി കഴുകി വെള്ളം ഊറ്റി കളയുക.
2. ചിക്കൻ 200ഗ്രാം (boneless)ചെറിയ പീസ് ആക്കി മുറിക്കുക.
3.ഒരു പ്രഷർകുക്കറിൽ ചിക്കനും ഗോതമ്പും ഒരുമിച്ച് ഇടുക.. അരടീസ്പൂൺ ഉപ്പ് ഇടുക.. ഇതിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന പട്ടയും ഗ്രാമ്പുവും ഏലക്കയും ചേർക്കുക..4 വിസിലിന് വേവിക്കുക..
4 .പ്രഷർ മുഴുവൻ റിലീസ് ആയി കഴിഞ്ഞാൽ അരമുറി തേങ്ങയും ഉള്ളിയും ഒന്നര കപ്പ് വെള്ളവും ചേർത്ത് മിക്സിയിലടിച്ച് ഇതിലേക്ക് ഒഴിച്ച് നന്നായി തിളപ്പിക്കുക
5..മറ്റൊരു പാനിൽ ഒരു ടീസ്പൂൺ നെയ്യൊഴിച്ച് 2 സബോള അരിഞ്ഞതും അണ്ടിപ്പരിപ്പും മുന്തിരിയും നന്നായി ഫ്രൈ ചെയ്യുക.. റെഡിയായ aleesa മേലെ ഗാർണിഷ് ചെയ്യുക.
Mumtas sadiq

https://youtu.be/bhzlPuI5Ito (munthus easy recipes)
Message image
29th of May 2019 04:16 PM Link
ഒരു quick n easy snack... അരിയുണ്ട
തയ്യാറാക്കിയത് :ഗീത അനില്‍

അവശ്യമുള്ള സാധനങ്ങൾ:
അരി: 250 gm
ശർക്കര: 150 gm
തേങ്ങാ(grated):100 gm
കശുവണ്ടി: 50 gm
ഏലക്കാപ്പൊടി:1tsp

തയ്യാറാക്കുന്ന വിധം

അരി കഴുകി വെള്ളം വാർത്തെടുക്കുക. ചൂടായ ഫ്രൈ പാനിൽ ഈ അരി ഇട്ടു വറുക്കുക. ചെറിയ തീയിൽ തുടരെ ഇളക്കണം. അരി എല്ലാം നന്നായി വറുത്തു പൊട്ടി കഴിയുമ്പോൾ പാനിൽ നിന്നു മാറ്റി ചൂട് ആറാൻ വക്കുക. ചൂടാറിയ അരി മിക്സിയിൽ ഇട്ടു പൊടിക്കുക. അതിലേക്കു തേങ്ങാ, ചതച്ചെടുത്ത ശർക്കര, കശുവണ്ടി, ഏലക്കാപ്പൊടി ഇവ ഇട്ടു വീണ്ടും മിക്സിയിൽ അടിക്കുക. പൊടി ച്ചെടുത്ത ശേഷം മിക്സിയിൽ നിന്നും മാറ്റി ഉരുളകൾ ആക്കി എടുക്കുക. ചയക്കൊപ്പം കഴിക്കാം.
https://youtu.be/fVCqIrq_MWA
Message image
29th of May 2019 04:13 PM Link
ഓവൻ ഇല്ലാതെ ചിക്കൻ സ്റ്റഫഡ് ബൺ /Chicken Stuffed Bun
തയ്യാറാക്കിയത് :റിനി മാത്യു

ഓവൻ ഉപയോഗിച്ചും ഉപയോഗിക്കാതെയും ചെയ്യുന്ന രീതി വിഡിയോയിൽ കാണിക്കുന്നുണ്ട്.
വിശദമായ വിഡിയോക്കായി ലിങ്ക്-ൽ ക്ലിക്ക് ചെയ്യണേ :https://youtu.be/XXahArvJ2xk
ചിക്കൻ സ്റ്റഫിങ് തയാറാക്കാൻ :
ചിക്കൻ-250 g
സവോള-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1.5 tsp
കുരുമുളക് പൊടി -1/2 tsp
മഞ്ഞൾ പൊടി -1/2 tsp
മുളകുപൊടി -1tsp
മല്ലിപൊടി -1/2 tsp
ഗരം മസാല -1/2tsp

ചിക്കൻ ഉപ്പും,1/ 4 tsp മഞ്ഞൾ പൊടിയും,കുരുമുളകുപൊടിയും ചേർത്ത് വേവിച്ച ശേഷം ചെറുതായി പൊടിച്ചെടുക്കുക.
ഒരു പാൻ-ൽ എണ്ണ ചൂടാക്കി സവോള,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റി പൊടികൾ ചേർത്ത് മൂപ്പിക്കുക.
ഇതിലേക്ക് ചിക്കൻ ചേർത്തിളക്കുക.1/ 4 കപ്പ് ചിക്കൻ സ്റ്റോക്ക് കൂടി ചേർത്ത് 2 -3 മിനിറ്റ് വേവിക്കുക.തീ ഓഫ് ചെയ്ത ശേഷം തണുക്കാൻ വിടുക.

ബൺ തയാറാക്കാൻ
മൈദാ-2 1/4 കപ്പ്
മുട്ട -1
ഉപ്പ് -1/2 tsp
പഞ്ചസാര -3 tbsp
ഈസ്റ്റ് -1 tsp
എണ്ണ -1 tbsp
ചെറു ചൂട് വെള്ളം -1/2 cup

ഈസ്റ്റ് ,1 tbsp പഞ്ചസാര എന്നിവ ചെറുചൂട് വെള്ളത്തിൽ ചേർത്ത് ആക്ടിവേറ്റ് ആകാൻ 10 മിനിറ്റ് വയ്ക്കുക.മൈദയിലേക്കു ഉപ്പ്,ബാക്കിയുള്ള പഞ്ചസാര ,
മുട്ട,ഈസ്റ്റ് ന്റെ മിക്സ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക .ഇത് കിച്ചൻസ്ലാബിലേക്കു ഇട്ടു 10 മിനിറ്റ് നന്നായി കുഴച്ചെടുക്കുക.അതിനു ശേഷം
ഒരു പാത്രത്തിൽ എണ്ണ പുരട്ടി മാവ് വച്ച് നനഞ്ഞ തുണി കൊണ്ട് മൂടി 1 മണിക്കൂർ പൊങ്ങാൻ വയ്ക്കുക .പൊങ്ങിയ മാവ് ഉരുളകളാക്കി പൂരിക്ക് പരത്തുന്ന
പോലെ പരത്തി ഫില്ലിംഗ് നിറച്ചു സീൽ ചെയ്യുക .ഇത് വീണ്ടും നനഞ്ഞ തുണി കൊണ്ട് മൂടി 1/ 2 മണിക്കൂർ കൂടി വച്ച ശേഷം മുട്ടപതപ്പിച്ചത് ബൺ ന്റെ മുകളിൽ
ബ്രഷ് ചെയ്തു കൊടുത്തു ബേക്ക് ചെയ്തെടുക്കുക.

ബേക്ക് ചെയ്യുന്ന രീതി :
ഒരു വലിയ പാത്രത്തിലേക്ക് തിരിക വച്ച് കൊടുത്ത ശേഷം മൂടി വച്ച് മീഡിയം തീയിൽ 10 min ചൂടാക്കുക.ഇതിലേക്ക് ബേക്ക് ചെയ്യുന്ന പാത്രം ഇറക്കി വച്ച്
ചെറുതീയിൽ മൂടി വച്ച് 30 -40 മിനിറ്റ് ബേക്ക് ചെയ്യുക .

ഓവൻ-ൽ 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ്‌ ചെയ്യുക.ബേക്കിംഗ് ടിൻ വച്ച് കൊടുത്തു 180 ഡിഗ്രിയിൽ 20 -25 മിനിറ്റ് ബേക്ക് ചെയ്യുക .
Message image
26th of May 2019 12:40 PM Link
എഗ്ഗ് ക്രേപ്പ് റോൾ
തയ്യാറാക്കിയത് :ദീപ്തി നിതിന്‍

ഏതു കുട്ടികൾക്കും ഒരുപോലെ
ഇഷ്ടപ്പെടുന്നതും ലഞ്ചിന് സ്കൂളിലേക്ക് കൊടുത്തു വിടാൻ പറ്റിയതുമായ ഒരു കിടിലൻ റോൾ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഈ റോൾ ഒന്ന് വീട്ടിൽ പരീക്ഷിച്ചു നോക്കട്ടെ. പരീക്ഷിച്ചിട്ട് അഭിപ്രായം പറയാൻ മറക്കരുതേ...

വിശദമായ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇👇👇

https://youtu.be/5L6b31o6HpA
https://www.myfoodmill.in
ക്രേപ്പ് റെഡി ആക്കുവാൻ ആവശ്യമായ സാധനങ്ങൾ

മുട്ട - 1
പാൽ - 1 കപ്പ്
ഉപ്പ് - ¼ ടീസ്പൂൺ
ഗോതമ്പു പൊടി - ¾ കപ്പ്
ബേക്കിംഗ് പൗഡർ - ¼ ടീസ്പൂൺ

മുട്ട ഫില്ലിംഗ് റെഡി ആക്കുവാൻ

മുട്ട - 2
ഉപ്പ് - 1/4 ടീസ്പൂൺ
ചാട്ട് മസാല - 1/4 ടീസ്പൂൺ
സവാള ചെറുതായി അരിഞ്ഞത് - 1
തക്കാളി ചെറുതായി അരിഞ്ഞത് - 1
പച്ചമുളക് ചെറുതായി അരിഞ്ഞത് -1

പാകം ചെയ്യുന്ന വിധം

മുട്ട, പാൽ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഗോതമ്പു പൊടി ചേർത്ത് കട്ടയില്ലാതെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് മിക്സ് ചെയ്യുക. ഇത് മാറ്റി വയ്ക്കുക.

ഇനി മറ്റൊരു ബൗളിൽ മുട്ട, ഉപ്പ്, ചാട്ട് മസാല ഒപ്പം അരിഞ്ഞു വച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക ഇതും മാറ്റിവെക്കുക.

ഒരു പാൻ വച്ച് ചൂടാക്കുക. ഇതിലേക്ക് അല്പം നെയ്യ് തടവുക. മാവ് ഒഴിച്ച് എല്ലായിടത്തും ആകുന്ന രീതിയിൽ ചരിച്ച് പരത്തിയെടുക്കുക.

ഇത് രണ്ട് മിനുട്ട് മീഡിയം തീയിൽ വേവിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മുട്ട മിശ്രിതം ചേർത്ത് 3 മിനിട്ട് വീണ്ടും മീഡിയം തീയിൽ വേവിക്കുക. ഇത് പാകമാകുമ്പോൾ മറിച്ചിട്ടു ആ ഭാഗവും 2 മിനുട്ട് വേവിക്കുക. ഇത് വീണ്ടും തിരിച്ചിട്ടു ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചീസ് ചേർത്ത് ഒരു മിനിട്ട് മൂടിവെച്ച് വേവിക്കുക.

ഇത് പ്ലേറ്റിലേക്ക് പകർത്തി ചൂടോടെ റോൾ ചെയ്തെടുക്കുക. എഗ്ഗ് ക്രേപ്പ് റോൾ റെഡി…
Message image
26th of May 2019 12:38 PM Link
ഇഫ്‌താർ വിരുന്നിനു വളരെ രുചികരം ആയിട്ടുള്ള ചിക്കൻ കട്ലറ്റ് ഉണ്ടാക്കിയാലോ ..കുട്ടികൾ വളരെ ഇഷ്ട്ടപ്പെടുന്ന ഈ കട്ലറ്റ് വളരെ സിമ്പിൾ ആയിട്ട് ഉണ്ടാക്കാം . സ്കൂൾ കഴിഞ്ഞു വരുന്ന കുട്ടികൾക്ക് എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാവുന്നത് ആണ്
തയ്യാറാക്കിയത് :ലക്ഷ്മി രാഹുല്‍

ആവിശ്യമായ സാധങ്ങൾ
ചിക്കൻ - 500 ഗ്രാം
ഉരുളകിഴങ്ങ് - 2 എണ്ണം ( വേവിച്ചത് )
സവാള - 1 എണ്ണം ( അരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
ഇഞ്ചി - 1 ടീസ്പൂൺ ( ചെറുതായി അരിഞ്ഞത് )
വെളുത്തുളളി - 1 ടീസ്പൂൺ ( ചെറുതായി അരിഞ്ഞത് )
മഞ്ഞപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 2 ടീസ്‌പൂൺ
അരിഞ്ഞ പച്ചമുളക് - 2 എണ്ണം
ഗരം മസാല - 2 ടീസ്പൂൺ
ബ്രഡ് ക്രംബ്സ് - 1 കപ്പ്
മുട്ട - 2 എണ്ണം
കറിവേപ്പില
എണ്ണ
ഉപ്പ്

തയ്യാറാക്കുന്ന വിധം

ബോൺലെസ്സ് ചിക്കൻ കഴുകി എടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരു മുളക് പൊടി മഞ്ഞ പൊടി ഇവ ചേർത്തു നല്ലതു പോലെ ഇളക്കി ഒന്ന് വേവിച്ചു എടുക്കണം. ഇതു തണുത്തതിനു ശേഷം അരച്ചു എടുത്തു മാറ്റി വെക്കാം . ഇനി ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി ഉള്ളി എന്നിവ ഇട്ടു ഒന്ന് വഴറ്റണം . ഇതു ഒന്ന് വാടിയ ശേഷം ചെറുതായി അരിഞ്ഞ പച്ച മുളകും കറി വേപ്പിലയും ഇട്ടു വഴറ്റണം. ഇതിലേക്ക് മഞ്ഞ പൊടിയും ഗരം മസാല കുരു മുളക് പൊടിയും ഇട്ടു പച്ച മണം
പോകുന്നത് വരെ ഇളക്കി കൊടുക്കാം .ഇനി ഇതിലേക്ക് അരച്ച ചിക്കനും ഉടച്ച ഉരുളക്കിഴങ്ങും ഇട്ട് നല്ലതായിട്ട് ഇളക്കി മാറ്റി വെക്കാം .. ഇനി ഒരു ബൗൾ എടുത്തു അതിൽ മുട്ട പൊട്ടിച്ചു ഒഴിച്ച് അതിൽ ഉപ്പും കുരു മുളക് പൊടിയും ഇട്ടു നല്ലതായിട്ടു ഇളക്കി കൊടുക്കണം എന്നിട്ടു കട്ലറ്റ് മിക്സ് ചെറിയ ഉരുളകൾ ആക്കി ഒന്ന് അമർത്തി മുട്ടയിൽ മുക്കി bread crumbs യിൽ മുക്കി വെയ്ക്കണം. എല്ലാം ഇത് പോലെ വെച്ച ശേഷം ഇത് എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കണം..

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. 👇👇

https://youtu.be/rpOjdT7n-PU
Message image
22nd of May 2019 05:07 PM Link
ഈ നോമ്പുകാലത്ത് തയ്യാറാക്കാൻ പറ്റിയ ക്ഷീണം അകറ്റുന്ന 2 രണ്ട് മിൽക്ക് ഷേക്ക് റെസിപ്പി ആണ് ഇന്നത്തേത്.
തയ്യാറാക്കിയത് :ദീപ്തി നിതിന്‍

വിശദമായ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇👇👇

https://youtu.be/pzRww7Jm7wQ
1. ക്യാരറ്റ് മിൽക്ക് ഷേക്ക്

ആവശ്യമായ സാധനങ്ങൾ

വേവിച്ച കാരറ്റ് - 1 1/2 എണ്ണം
പഞ്ചസാര - 2 ടേബിൾ സ്പൂൺ
ഏലക്കായ- 1 എണ്ണം
തണുത്ത പാൽ -1 കപ്പ്
ഐസ്ക്രീം - 2 സ്കൂപ്പ്

വേവിച്ച കേരറ്റും പഞ്ചസാരയും ഏലക്കായയും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടെ അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകർത്തി പിസ്ത പൊടിച്ചത് ചേർത്ത് അലങ്കരിക്കാം.

2. ആപ്പിൾ ഷാർജ ഷേക്ക്

ആവശ്യമായ സാധനങ്ങൾ

ആപ്പിൾ - 1 എണ്ണം
പഴം - 1/2 കഷണം
പഞ്ചസാര - 2 ടേബിൾസ്പൂൺ
തണുത്ത പാൽ - 1 കപ്പ്
പിസ്ത പൊടിച്ചത് - അലങ്കരിക്കാൻ

ആപ്പിളും പഴവും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് തണുപ്പിച്ച പാൽ കൂടി ചേർത്ത് ഒന്നുകൂടെ അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകർത്തി പിസ്ത പൊടിച്ചത് ചേർത്ത് അലങ്കരിക്കാം.
Message image
22nd of May 2019 05:04 PM Link
crispy ഫ്രൈഡ് ചിക്കൻ
തയ്യാറാക്കിയത് :ഗീത അനില്‍

ഒന്നുണ്ടാക്കി നോക്കൂ.
https://youtu.be/KlfSI2cMeMU വളരെ എളുപ്പം ആണ്. കുട്ടികളുടെ ഒരു favourite ഐറ്റം..
ചേരുവകൾ
ചിക്കൻ wings or legs: 1kg
കയെൻ pepper:2tsp(or സാധാരണ മുളകുപൊടി)
Paprika: 2tsp
Black pepper: 2tsp
തൈര്: 1tbsp
Salt: 1 1/2 tsp
മൈദ: 5tbsp
അരിപ്പൊടി: 2tbsp
എണ്ണ: വറുക്കാൻ അവശ്യത്തിനു

Method
ചിക്കൻ കഴുകി വൃത്തിയാക്കി, അതിൽ black പേപ്പർ, കയെൻ pepper, paprika ഇവ ഒരു tsp വച്ചു ചേർക്കുക. അതിൽ തൈരും ഒന്നര tsp ഉപ്പും ചേർത്തു നന്നായി യോചിപ്പിച്ചു ഫ്രിഡ്ജിൽ അര മണിക്കൂർ വക്കുക.

ഒരു പാത്രത്തിൽ ബാക്കിയുള്ള എല്ലാ പൊടികളും ചേർത്തു യോചിപ്പിക്കുക. ചിക്കൻ പീസുകൾ പൊടിയിൽ മുക്കി നന്നായി ഉരുട്ടി എടുക്കുക. എണ്ണ ചൂടാകുമ്പോൾ ചിക്കൻ അതിലിട്ട് വറുത്തെടുക്കുക.
ചിക്കൻ എല്ല വശവും മൊരിയാനായി മറിച്ചും തിരിച്ചും ഇട്ടു വറുക്കുക. ടൊമാറ്റോ സോസിനൊപ്പം സെർവ് ചെയ്യാം.
Message image
22nd of May 2019 05:01 PM Link
ചോക്ലേറ്റ് ഐസ്ക്രീം :
തയ്യാറാക്കിയത് :സ്മിത മേനോന്‍

ഉണ്ടാകുന്ന വിധം :-

2 കപ്പ്‌ പാൽ ഒരു കപ്പ്‌ ആക്കി വറ്റിച്ചെടുക്കണം
അമുൽ ഫ്രഷ് ക്രീം - 1 cup
ഇൻസ്റ്റന്റ് കോഫി പൌഡർ 1 tsp
+ 1 tblsp വെള്ളത്തിൽ കലക്കി വക്കുക
പഞ്ചസാര - 3/4 cup
കൊക്കോ പൌഡർ - 2 tblsp
ചോക്കോ ചിപ്സ് / ചോക്ലേറ്റ് ഗ്രേറ്റിങ്സ് - 1/3 cup

ബീറ്റർ ഉള്ളവർ ആദ്യം ഫ്രഷ് ക്രീം ബീറ്റ് ചെയ്ത ശേഷം ബാക്കി ചേരുവകകളും ചേർത്ത് ഒന്നും കൂടി ബീറ്റ് ചെയ്തു air tight boxil ഇട്ടു, 8 to 10 മണിക്കൂർ ഫ്രീസറിൽ വച്ചു ശേഷം സെർവ് ചെയ്യുക.

ഞാൻ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന പോലെ മിക്സിയിൽ ചെയ്യുകയാണ്....
മിക്സിയിൽ എല്ലാ ചേരുവകകളും കൂടി നന്നായി 2 to 3 മിനിറ്റ് അടിച്ചെടുക്കുക... എന്നിട്ടു
ബോക്സിൽ വെച്ച് ഫ്രീസറിൽ വക്കുക....
https://youtu.be/aBPTlKMHA-Y
Message image
22nd of May 2019 04:57 PM Link
Sweet banana murthabak
https://youtu.be/a72iLX7nc94 Ramadan special snack

തയ്യാറാക്കിയത് :അജീഷ ഹുസ്സൈന്‍

പഴവും മുട്ടയും ഉണ്ടെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ. ഈസി ആയിട്ടു muthabak നമ്മുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യു 🖕🖕

ഒരു bowlil മൈദ ഉപ്പു ചേർത്ത് മിക്സ്‌ ആക്കി വെള്ളം ഒഴിച്ചു കുഴച്ചെടുക്കുക. ശേഷം ഓയിൽ നന്നായി ഒഴിച്ചു വീണ്ടും കുഴച്ചെടുക്കുക എന്നിട്ടു 15min റെസ്റ് ചെയ്യാൻ വെക്കുക. ശേഷം ഒന്നൂടെ നന്നായി കുഴച്ചെടുക്കുക കയ്യിൽ ഓയിൽ തടവീട്. ഇനി ഇതു balls ആക്കിട്ടു എടുക്കുക. വേറെ ഒരു ബൗളിൽ ചെറുപഴം പഞ്ചസാര ഏലക്ക പൊടി മുട്ട പാൽപ്പൊടി എന്നിവ ചേർത്ത് മിക്സ്‌ ആകുക.
ഇനി നേരത്തെ balls ആക്കിയത് എടുത്ത് ഒരു പ്ലാസ്റ്റിക് sheetil വെച്ച് പരത്തി എടുക്കുക. Maximum കട്ടി കുറച്ചു വേണം പരത്തി എടുക്കാൻ. ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള മുട്ട കൂട്ടു 3tsp വരെ ഇതിന്റെ നടുവിൽ ഒഴിച്ചു കയ്യ് കൊണ്ട് ഒന്ന് പരത്തി ശേഷം sheet 4സൈഡിൽ നിന്ന് മടക്കി ബോക്സ്‌ പോലെ ആക്കിട്ടു എടുക്കുക.
കീറി പോവാതെ നോക്കണം. എന്നിട്ടു ചൂടായ എണ്ണയിൽ ഇട്ടു shallow ഫ്രൈ ചെയ്തെടുക്കുക. മീഡിയം ഫ്ലാമിൽ വെച്ച് ഫ്രൈ ചെയ്യുക ഗോൾഡൻ കളർ ആകുന്ന വരെ.
നമ്മുക്ക് ടേസ്റ്റി ആയിട്ടുള്ള banana muthabak റെഡി ആയിട്ടുണ്ട്. വിശദമായിട്ടു അറിയാൻ വീഡിയോ കണ്ടു നോക്കൂ.. #azu#
Message image

കൂടുതല്‍ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.