Loader

എഗ്ഗ് ലോഫ് (Egg Loaf)

By : | 5 Comments | On : November 21, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


എഗ്ഗ് ലോഫ്

തയ്യാറാക്കിയത് :സജീല നവാസ്

വളരെ ഹെൽത്തി യും നല്ലൊരു പ്രഭാത ഭക്ഷണമായും എഗ്ഗ് ലോഫിനെ നമുക്ക് ഉൾപ്പെടുത്താവുന്നതാണ്.

ആവശ്യമുള്ള
സാധനങ്ങൾ
****************
മുട്ട :4
ഉരുളക്കിഴങ്ങ് :3 ഇടത്തരം
സവാള :1
സെലറി :3 tbl spoon
ക്യാരറ്റ് :കാൽ കപ്പ്‌
ചീസ് :മുക്കാൽ കപ്പ്‌
കുരുമുളക് :ഒന്നര tspoon
ക്യാബേജ് :3 tbl spoon
ക്യാപ്സിക്കം :കാൽ കപ്പ്
ടൊമാറ്റോ സോസ് :2tbl സ്പൂൺ
പച്ചമുളക് :1
ഒലിവ് ഓയിൽ :3Tbl spn
മഞ്ഞൾപൊടി :ഒരു നുള്ള്
ബട്ടർ :കാൽ tspoon
**********
പച്ചകറികൾ, സവാള എല്ലാം ചെറുതായി അരിഞ്ഞു വെക്കുക. ഉരുളക്കിഴങ്ങ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് പുഴുങ്ങി പൊടിച്ചു വെയ്ക്കുക. സ്പൂൺ കൊണ്ട് അല്പ്പം ഉപ്പുകൂടി ചേർത്ത് മുട്ട നന്നായി ബീറ്റ് ചെയ്യുക. പാൻ പാത്രം ചൂടാക്കി അതിൽ ഒലിവ് ഓയിൽ ഒഴിക്കുക (സൺ ഫ്ലവർ ഓയിൽ ആയാലും മതി ) അരിഞ്ഞു വെച്ച പച്ചകറികളും സവാളയും ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റുക.(മുട്ടയിലും ഉരുളക്കിഴങ്ങ് പുഴുങ്ങാനും ഉപ്പ് അല്പ്പം ചേർക്കുന്നത് കൊണ്ട് അതനുസരിച്ച് ഉപ്പ് ചേർക്കുക)
ഈ കൂട്ട് പകുതി വെന്താൽ മതി. കുരുമുളകും ചേർത്ത് ഒരു മിനിട്ട് കൂടി വഴറ്റി തീ ഓഫ്‌ ചെയ്യുക. ഈ കൂട്ട് ബീറ്റ് ചെയ്ത മുട്ട യിൽ ചേർക്കുക. പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങും പകുതി ചീസും ടൊമാറ്റോ സോസും ചേർത്ത് ഇളക്കുക. ബട്ടർ തൂകിയ ബേക്കിംഗ് പാത്രത്തിലേക്ക് കൂട്ട് ഒഴിക്കുക. മുകളിൽ ബാക്കി ചീസ് കൂടി വിതറുക. 190 degree preheat ചെയ്ത അവനിൽ 35Min bake ചെയ്യുക.ബ്രഡ് ഷേപ്പ് ഉള്ള സിലികോൺ പാത്രത്തിലാണ് ഞാൻ ഉണ്ടാക്കിയത്. ബ്രഡ് ഷേപ്പിൽ മുറിച്ചെടുക്കാം.
NB:ഇത് വെജിറ്റബിൽ എഗ്ഗ് ലോഫ് ആണ്.പകരം ചിക്കൻ ചേർത്തും ഉണ്ടാക്കാവുന്നതാണ്.
എല്ലാരും try ചെയ്യുമല്ലോ
****************************

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (5)

    1. posted by Sharafu Pichan Veeden on March 3, 2016

      Super

        Reply
    2. posted by Remla Thayyil on March 2, 2016

      Super

        Reply
    3. posted by Rathi Manoj on March 2, 2016

      Ithu oru divasam vare kedu koodathe irikkumo

        Reply
    4. posted by Rajitha Arun on March 2, 2016

      delicious

        Reply
    5. posted by Laiju Ps on March 2, 2016

      Super

        Reply

    Leave a Reply

    Your email address will not be published.