Loader

കോക്കനട്ട് ചില്ലി ചപ്പാത്തി (Coconut Chilly Chappathi)

By : | 0 Comments | On : December 21, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കോക്കനട്ട് ചില്ലി ചപ്പാത്തി

തയ്യാറാക്കിയത്:- മുനീറ സഹീർ

1. ഗോതമ്പ് പൊടി (wheat flour ) – 2 ടീ കപ്പ്
2. തേങ്ങ ചിരകിയത് – 1 ടീ കപ്പ്
3 സവാള ( ചെറുതായി അരിഞ്ഞത് ) – 1 എണ്ണം
4. പച്ചമുളക് ( ചെറുതായി അരിഞ്ഞത് ) – 4 – 5 എണ്ണം
5. കറിവേപ്പില ( ചെറുതായി അരിഞ്ഞത് ) – 1 – 2 തണ്ട്
6. ബട്ടർ / എണ്ണ – 3 ടേബിള്‍സ്പൂൺ
7. ഉപ്പ് – ആവശ്യത്തിന്

ഒരു കുഴിയുള്ള പാത്രത്തിലേക്ക് 1 – 7 വരെയുളള ചേരുവകൾ ഇട്ട് നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് വെളളമൊഴിച്ച് നല്ല മയത്തിൽ കുഴച്ച് എടുക്കുക… 10 -15 മിനിറ്റ് മാറ്റി വെക്കുക… ശേഷം മാവിൽ നിന്നു മിഡിയം ഉരുളകൾ എടുത്തു പരത്തുക… ചെറിയ തീ യിൽ ചുട്ട് എടുക്കുക… മുകളിൽ ബട്ടറോ, ഗീ യോ കുറേശ്ശെ തൂവി കൊടുക്കാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.