Loader

ചിക്കൻ കറി (Chicken Curry)

By : | 1 Comment | On : December 7, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചിക്കൻ കറി

തയ്യാറാക്കിയത്:- മുനീറ സഹീർ

സവാള ചേർക്കാതെ ഉണ്ടാക്കിയ ചിക്കൻ കറിയാണ്… ഇത് പോലെ മട്ടൻ കൊണ്ടും ബീഫ് കൊണ്ടും ഉണ്ടാക്കാം… ഗ്രേവി ആവശ്യമുളളവർക്ക് വെളളം ചേർക്കാം… അലെങ്കിൽ നന്നായി വഴറ്റി എടുത്താൽ മതി… ഞാൻ തൈര് ചേര്‍ത്തിട്ടുണ്ട്… optional യാണ്…

1. ചിക്കൻ – 1/2 കിലോ
2. തക്കാളി – 4
3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂൺ
4. തൈര് – 3 ടേബിള്‍സ്പൂൺ
5. മുളക്പൊടി – 1 ടേബിള്‍സ്പൂൺ
6. മല്ലി വറുത്ത് പൊടിച്ചത് – 1 ടേബിള്‍സ്പൂൺ
7. കുരുമുളക് വറുത്ത് പൊടിച്ചത് (crushed ) – 1 ടിസ്പൂൺ
8. ജിരകം ( cumin seeds ) വറുത്ത് പൊടിച്ചത് – 1 ടിസ്പൂൺ
9. ഗരംമസാലപൊടി – 1 ടിസ്പൂൺ
10. പച്ചമുളക് – 3 എണ്ണം
11. ചെറുനാരങ്ങ നീര് – 1 ടേബിള്‍സ്പൂൺ
12. മല്ലിയില – 2 ടേബിള്‍സ്പൂൺ
13. എണ്ണ – 1 ടേബിൾസ്പൂൺ
14. ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

ചിക്കൻ വ്യത്തിയാക്കി കഴുകി ചെറിയ കഷണങ്ങളാക്കി വെക്കുക…

ഒരു പാത്രത്തിൽ ചിക്കൻ, ഇഞ്ചി, വെളുത്തുളളി പേസ്റ്റും, തൈര്, ഗരംമസാലപൊടി, മുളകുപൊടി, ഉപ്പ് ഇട്ട് നന്നായി യോജിപ്പിച്ച് ചെറിയ തീയിൽ വേവിക്കുക… വെളളം വറ്റി വരുന്ന പാകമാക്കുമ്പോൾ തക്കാളി അരിഞ്ഞതും, പച്ചമുളക് അരിഞ്ഞതും, എണ്ണയും, ബാക്കിയുള്ള പൊടികളും, ചേര്‍ത്ത് നന്നായി വഴറ്റുക… ഗ്രേവി ആവശ്യമുളളവർക്ക് ഇപ്പോൾ കുറച്ച് വെള്ളം ചേർക്കാം… ചിക്കൻ വെന്താൽ ചെറുനാരങ്ങ നീരും, മല്ലിയിലയും ചേര്‍ത്ത് ഇളക്കി 2,3 മിനിറ്റ് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക… തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റി വിളമ്പാം…. Thank u.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Remya Renni on March 22, 2016

      Is it a combination for rice or chapati

        Reply

    Leave a Reply

    Your email address will not be published.