Loader

ചക്കക്കുരു ഉലര്‍ത്ത്

By : | 1 Comment | On : March 7, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചക്ക കുരു ഉലർത്ത് :-

ഇന്ന് ചക്കകുരു വച്ച് ഒരു മെഴുക്കുപുരട്ടി ( ഉലർത്ത്)ഉണ്ടാക്കിയാലോ?തുടങ്ങാം.

ചക്കകുരു -25 എണ്ണം
ചെറിയുള്ളി -15( സവാള – 1 മീഡിയം വലുപ്പം)
വെള്ളുതുള്ളി -5 അല്ലി
മഞൾപൊടി -1/4 ടീസ്പൂൺ
ചതച്ചമുളക് -2 ടീസ്പൂൺ
( മുളക്പൊടി -1.5 റ്റീസ്പൂൺ)
കറിവേപ്പില -1 തണ്ട്
ഉപ്പ്, എണ്ണ,കടുക് -പാകത്തിനു

ചക്കകുരു വൃത്തിയാക്കി,കനം കുറച്ച് അരിഞ്ഞ്
ലേശം ഉപ്പ്, മഞൾപൊടി ഇവ ചേർത്ത് വേവിച്ച് എടുക്കുക.

ചെറിയുള്ളി, വെള്ളുതുള്ളി ഇവ ചെറുതായി ചതച്ച് എടുക്കുക.സവാള ആണെലും ഇങ്ങനെ ചെയ്യാം,അല്ലെങ്കിൽ കനം കുറച്ച് അരിഞ്ഞ് എടുക്കുക.

പാനിൽ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച ശേഷം ചതച്ച വച്ച ഉള്ളി, വെള്ളുതുള്ളി ഇവ ചേർത്ത് ഇളക്കി പച്ചമണം മാറുന്ന വരെ മൂപ്പിക്കുക.

ശേഷം ചതച്ച മുളക്( മുളക്പൊടി ,എരിവു ഇഷ്ടാനുസരണം ക്രമീകരിക്കാം)ചേർത്ത് കരിയാതെ ഇളക്കി മൂപ്പിക്കുക.

ശേഷം വേവിച്ചു വച്ചിരിക്കുന്ന ചക്കകുരു ചേർത്ത്,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി , കുറച്ച് എണ്ണ കൂടെ മേലെ തൂകാം,അപ്പൊ നന്നായി മൊരിഞ് കിട്ടും.

ചക്കകുരു ഇളക്കി മൊരീച്ച് ഉലർത്തി എടുക്കുക.

രുചികരമായ ചക്കകുരു ഉലർത്ത്( മെഴുക്കുപുരട്ടി)തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണെ.

By :- Lakshmi Prasanth


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Damodharan Damu Damodharan Damu on March 7, 2016

      Gd

        Reply

    Leave a Reply

    Your email address will not be published.