Loader

അമ്മിണി കൊഴുക്കട്ട (Ammini Kozhukkatta)

By : | 1 Comment | On : December 18, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

അമ്മിണി കൊഴുക്കട്ട

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

ഇന്നൊരു കൊഴുക്കട്ട ആവാം …..

അരിപ്പൊടി – 1 കപ്പ്
തേങ്ങ ചിരകിയത് – 1/4 കപ്പ്
നെയ്യ് – 1 ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
താളിക്കാൻ / വറുത്തിടാൻ
കടുക് – 1/2 ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
പൊരി കടല – 1 ടീസ്പൂൺ
വറ്റൽമുളക് – 3
കായം – 1 നുള്ള്
കറിവേപ്പില – 2 തണ്ട്
എണ്ണ – 2 ടീസ്പൂൺ
വെള്ളം ‘ ഒരു സ്പൂൺ നെയ്യും ഉപ്പും ചേർത്ത് തിളപ്പിക്കുക.തിളച്ച വെള്ളം കുറേശ്ശേ ഒഴിച്ച് അരിപ്പൊടി നന്നായി ഇളക്കുക. വെള്ളം അധികമാകരുത്. ഒന്നു തണുത്താൽ കൈ കൊണ്ട് കുഴച്ച് മൃദു ആക്കുക. അത് വളരെ ചെറിയ ഉരുളകളായി ഉരുട്ടി വയ്ക്കുക.സ്റ്റീമർ .തട്ടിൽ എണ്ണ പുരട്ടി അതിൽ കൊഴുക്കട്ട നിരത്തുക.( തമ്മിൽ തമ്മിൽ തട്ടാത്ത വിധം) ഇത് ആവിയിൽ 15 മിനുട്ട് വേവിച്ചെടുക്കുക ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുക് താളിച്ച് ഉഴുന്നുപരിപ്പ്, പൊരി കടല ചേർത്ത് ഇളം ചുവപ്പാകുമ്പോൾ കായവും, തേങ്ങയും ചേർത്ത് വേവിച്ച കൊഴുക്കട്ടയും ചേർത്ത് പതുക്കെ ഇളക്കി യോജിപ്പിക്കുക. നല്ല സ്വാദിഷ്ടമായ അമ്മിണി കൊഴുക്കട്ട തയ്യാർ::…….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Shameer Ismail on April 3, 2016

      Super ano

        Reply

    Leave a Reply

    Your email address will not be published.