Loader

പാഷൻ ഫ്രൂട്ട് സ്ക്വാഷ് !!

By : | 0 Comments | On : September 4, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



പാഷൻ ഫ്രൂട്ട് സ്ക്വാഷ് !!

തയ്യാറാക്കിയത് :റിനി മാത്യു

പാഷൻ ഫ്രൂട്ട് ദാ ഇത് പോലെ സ്ക്വാഷ് ആക്കി നോക്കൂ .ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കുറെ നാൾ ഉപയോഗിക്കാം.
വിശദമായ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യണേ: https://youtu.be/1fOEfvodip0
പാഷൻ ഫ്രൂട്ട് പൾപ്പ് -1 cup
പഞ്ചസാര -2 cups
ഇഞ്ചി ചതച്ചത് 1/2 inch piece
നാരങ്ങാ നീര് -1/2 നാരങ്ങായുടേത്
ഒരു കപ്പ് പാഷൻ ഫ്രൂട്ട് പൾപ്പ് ലേക്ക് 1/4 കപ്പ് വെള്ളം കൂടി ചേർത്ത് മിക്സിയിൽ ഇട്ടു ചെറുതായി കറക്കിയെടുത്ത ശേഷം ജ്യൂസ് മാത്രമായി അരിച്ചെടുക്കുക.(1 കപ്പ് ജ്യൂസ് ).2 കപ്പ് പഞ്ചസാരയിലേക്കു 1/2 കപ്പ് വെള്ളവും ഇഞ്ചി ചതച്ചതും ചേർത്ത് അടുപ്പിൽ വച്ച് അലിയിച്ചെടുക്കുക.ഇത് തിളച്ചു തുടങ്ങുമ്പോ തീ ഓഫ് ചെയ്യുക.ഉടനെ തന്നെ അതിലേക്കു പാഷൻ ഫ്രൂട്ട് ജ്യൂസ് ചേർത്തിളക്കുക.തണുത്ത കഴിയുമ്പോ നാരങ്ങാ നീര് ചേർത്തിളക്കിയ ശേഷം അരിച്ചെടുക്കുക.ഇത് അടച്ചു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 6 മാസം വരെ ഒക്കെ യാതൊരു കേടും കൂടാതെ ഇരിക്കും.പഞ്ചസാര ആണ് ഇതിലെ പ്രിസെർവേറ്റിവ്.
മിക്സ് ചെയ്യുന്ന രീതി – 1/4 ഗ്ലാസ് സ്ക്വാഷ് 3/4 ഗ്ലാസ് വെള്ളം ചേർത്ത് മിക്സ് ചെയ്തു സെർവ് ചെയ്യാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.