Loader

ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”

By : | 0 Comments | On : August 15, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #11– അവിയല്‍
തയ്യാറാക്കിയത് :നീതു (Southern menu)

അപ്പോ നമുക്ക് അവിയൽ ഉണ്ടാക്കിയാലോ.കേരളത്തിൽ പല സ്ഥലങ്ങളിൽ പല രീതിയിൽ അവിയൽ ഉണ്ടാക്കാറുണ്ട്. അതിൽ ഒരു രീതിയാണ് ഇത്. വടക്കേ മലബാർ രീതി.
*ഞാൻ എടുത്തിരിക്കുന്ന പച്ചകറികൾ
വാഴക്ക, ചേന, കോവയ്ക്ക, മുരിങ്ങക്ക, ബീൻസ്, ക്യാരറ്റ്, വെള്ളരിക്ക, പാവക്ക.
ഇവ അര ഇഞ്ച് കനത്തിൽ നീളത്തിൽ മുറിച്ചെടുക്കുക.
*ഇതു വളരെ കുറച്ചു വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ്,മഞ്ഞല പൊടി ചേർത്ത് വേവിച്ചെടുക്കുക
* അരപ്പ് ഉണ്ടാക്കാൻ ഒരു മീഡിയം വലിപ്പമുള്ള തേങ്ങയുടെ അര മുറി ചിരകിയത്, പച്ചമുളക് 2 എണ്ണം, അര ടീസപൂൺ ജീരകം എന്നിവ നന്നായി ചതച്ച്/ ഒതുക്കി എടുക്കുക. വെള്ളം ചേർക്കരുത്
*കഷണങ്ങൾ ഒരു മുക്കാൽ വേവ് ആകുമ്പോൾ അരപ്പ് ചേർത്ത് നന്നായി ഇളക്കുക.
* ഇതിലേക്ക് ഒരു 3 അല്ലി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി ഇളക്കുക
*വെന്തു വരുമ്പോൾ കട്ടിയുള്ള തൈര് ചേർത്ത് ഇളക്കി കുറച്ചു കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ഇളക്കി മൂടി വയ്ക്കുക. അവിയൽ റെഡി ?
വീഡിയോ റെസിപ്പി ഇവിടെ കാണാം?
https://youtu.be/ntdQrVrJjhs





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.