Loader

ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”

By : | 0 Comments | On : August 12, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #4 – പൈനാപ്പിൾ പുളിശ്ശെരി
തയ്യാറാക്കിയത് :ലല്ലു പ്രവീണ്‍

പൈൻആപ്പിൾ പുളിശ്ശേരി .
.തൃശൂർ സദ്യക്ക് പോകുമ്പോ പൈനാപ്പിൾ കറി ഒരു പ്രധാന വിഭവം ആണ് ,പുളിയും,എരിവും,മധുരവും ചേർന്ന ഈ വിഭവം എല്ലാര്ക്കും ഇഷ്ടമാകും.. പുളിശ്ശേരി പല വിധത്തിൽ ഉണ്ടാക്കാം.. കുമ്പളങ്ങ,വെള്ളരിക്ക,പപ്പായ,നേന്ത്രപ്പഴം ഒക്കെ ഉപയോഗിക്കാം..

പൈനാപ്പിൾ പുളിശ്ശേരി
………
പൈൻ ആപ്പിൾ
തൈരു
തേങ്ങ ചിരവിയത്
ജീരകം
പച്ചമുളക്
മുളക് പൊടി,മഞ്ഞൾ പൊടി,ഉപ്പു
ഉണക്ക മുളക്,കടുക്,ഉലുവ,വേപ്പില
പൈനാപ്പിൾ ചെറുതായി അരിഞ്ഞു വച്ചതിലേക്കു ഉപ്പു,മഞ്ഞൾ പൊടി,മുളക് പൊടി,പച്ചമുളക്,വേപ്പിലയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് വേവിക്കണം,ഇതിലേക്ക് തേങ്ങ കുറച്ചു ജീരകവും,പച്ചമുളകും കൂടി നന്നായി അരച്ചത് ചേർത്ത് തിളക്കുമ്പോൾ കട്ട ഇല്ലാത്ത തൈരു ചേർത്ത് കൊടുക്കാം,തൈരു ചേർത്ത് ശേഷം തിളപ്പിക്കരുത്, ഇതിലേക്ക് പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്,ഉലുവ,ഉണക്കമുളകു വേപ്പില എന്നിവ വറുത്തു ഇടാം പൈനാപ്പിൾ പുളിശ്ശേരി തയ്യാർ..പൈനാപ്പിൾ പുളി കൂടുതൽ ആണെങ്കിൽ ചെറിയ കഷ്ണം ശർക്കര ചേർക്കാം..
By Lallu Praveen





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.